Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആദ്യ രണ്ട് ഉല്‍പ്പന്നങ്ങളുമായി റിയല്‍മിയുടെ ഡീസോ ബ്രാന്‍ഡ്

ഡീസോ ‘ഗോപോഡ്‌സ് ഡി’ ട്രൂ വയര്‍ലെസ് ഇയര്‍ഫോണുകളും ഡീസോ ‘വയര്‍ലെസ്’ നെക്ക്ബാന്‍ഡ് ഇയര്‍ഫോണുകളുമാണ് പുറത്തിറക്കിയത് 

ഡീസോ ‘ഗോപോഡ്‌സ് ഡി’ ട്രൂ വയര്‍ലെസ് ഇയര്‍ഫോണുകളും ഡീസോ ‘വയര്‍ലെസ്’ നെക്ക്ബാന്‍ഡ് ഇയര്‍ഫോണുകളും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. യഥാക്രമം 1,599 രൂപയും 1,499 രൂപയുമാണ് വില. എന്നാല്‍ യഥാക്രമം 1,399 രൂപയും 1,299 രൂപയും പ്രാരംഭ വില നല്‍കി ഈ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ കഴിയും.

റിയല്‍മിയുടെ കീഴില്‍ ഓഡിയോ ഉല്‍പ്പന്നങ്ങള്‍ക്കായി സൃഷ്ടിച്ച പുതിയ ബ്രാന്‍ഡാണ് ഡീസോ. ഈ ബ്രാന്‍ഡില്‍ താങ്ങാവുന്ന വിലകളില്‍ ആദ്യ ഉല്‍പ്പന്നങ്ങളാണ് ഇപ്പോള്‍ വിപണിയിലെത്തിച്ചത്. ഇനി കൂടുതല്‍ പ്രീമിയം ഉല്‍പ്പന്നങ്ങള്‍ മാത്രമായിരിക്കും റിയല്‍മി പുറത്തിറക്കുന്നത്. ഡീസോ ബ്രാന്‍ഡിലാണ് പുതിയ ഇയര്‍ഫോണുകള്‍ പുറത്തിറക്കിയത് എങ്കിലും ‘റിയല്‍മി ലിങ്ക്’ ആപ്പുമായി പൊരുത്തപ്പെടുന്നതാണ് ഈ ഉല്‍പ്പന്നങ്ങള്‍.

  കണ്‍വര്‍ജന്‍സ് ഇന്ത്യ 2025: ഒന്നാമതെത്തി കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നുള്ള ഫ്യൂസ് ലേജ്

ഡീസോ ഗോപോഡ്‌സ് ഡി ട്രൂ വയര്‍ലെസ് ഇയര്‍ഫോണുകളുടെ വില്‍പ്പന ജൂലൈ 14 ന് ആരംഭിക്കും. കറുപ്പ്, വെളുപ്പ് എന്നിവയാണ് രണ്ട് കളര്‍ ഓപ്ഷനുകള്‍. ഡീസോ വയര്‍ലെസ് നെക്ക്ബാന്‍ഡ് ഇയര്‍ഫോണുകളുടെ വില്‍പ്പന ആരംഭിക്കുന്നത് ജൂലൈ ഏഴിനാണ്. കറുപ്പ്, നീല, പച്ച, ഓറഞ്ച് എന്നിവയാണ് നാല് കളര്‍ ഓപ്ഷനുകള്‍. രണ്ട് ഉല്‍പ്പന്നങ്ങളും തുടക്കത്തില്‍ ഫ്‌ളിപ്കാര്‍ട്ടില്‍ മാത്രമായിരിക്കും ലഭിക്കുന്നത്. പിന്നീട് ചില ഓഫ്‌ലൈന്‍ റീട്ടെയ്ല്‍ സ്റ്റോറുകളിലും ലഭ്യമായിരിക്കും.

ഡീസോ ഗോപോഡ്‌സ് ഡി ടിഡബ്ല്യുഎസ് ഇയര്‍ഫോണുകള്‍

10 എംഎം ഡൈനാമിക് ഡ്രൈവറുകള്‍ ലഭിച്ചതാണ് ഡീസോ ഗോപോഡ്‌സ് ഡി ടിഡബ്ല്യുഎസ് ഇയര്‍ഫോണുകള്‍. കണക്റ്റിവിറ്റി ആവശ്യങ്ങള്‍ക്കായി ബ്ലൂടൂത്ത് വേര്‍ഷന്‍ 5 നല്‍കി. 110 മില്ലിസെക്കന്‍ഡ് റെസ്‌പോണ്‍സ് ഡിലേ സഹിതം ലോ ലേറ്റന്‍സി മോഡ് സവിശേഷതയാണ്. കോളുകളുടെ സമയത്ത് മികച്ച മൈക്രോഫോണ്‍ പെര്‍ഫോമന്‍സിനായി എന്‍വയോണ്‍മെന്റല്‍ നോയ്‌സ് കാന്‍സലേഷന്‍ നല്‍കി. ഐപിഎക്‌സ്4 ജലപ്രതിരോധം ലഭിച്ചതാണ് ഇയര്‍പീസുകള്‍.

  എഞ്ചിനീയറിംഗ് ഉല്‍പന്ന നിര്‍മ്മാണരംഗത്തേക്ക് 45,000 കോടി മുതല്‍ മുടക്കുമായി ഹിന്റാല്‍കോ

ഇയര്‍പീസുകളിലൂടെ ടച്ച് കണ്‍ട്രോള്‍ സാധ്യമാണ്. പെയര്‍ ചെയ്ത സ്മാര്‍ട്ട്‌ഫോണ്‍, ടാബ്‌ലറ്റ് എന്നിവയില്‍ കസ്റ്റമൈസേഷന്‍, കണ്‍ട്രോള്‍ നിര്‍വഹിക്കുന്നതിന് ‘റിയല്‍മി ലിങ്ക്’ ആപ്പ് സപ്പോര്‍ട്ട് ചെയ്യും. ബാറ്ററി ഒരു തവണ പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 20 മണിക്കൂര്‍ നീണ്ടുനില്‍ക്കും. ഓരോ തവണ ചാര്‍ജ് ചെയ്യുമ്പോഴും അഞ്ച് മണിക്കൂര്‍ വരെ ഇയര്‍പീസുകള്‍ ഉപയോഗിക്കാം. റിയല്‍മി ബഡ്‌സ് ക്യു2 മോഡലുമായി വളരെയധികം സാദൃശ്യമുള്ളതാണ് പുതിയ ഇയര്‍ഫോണുകളെങ്കിലും ഡിസൈന്‍, സ്‌പെസിഫിക്കേഷനുകള്‍ എന്നിവ സംബന്ധിച്ച് ചില ശ്രദ്ധേയ വ്യത്യാസങ്ങള്‍ കാണാം. എന്നാല്‍ കൂടുതല്‍ താങ്ങാവുന്ന ഈ ഹെഡ്‌സെറ്റില്‍ ആക്റ്റീവ് നോയ്‌സ് കാന്‍സലേഷന്‍ ഫീച്ചര്‍ നല്‍കിയില്ല.

  കണ്‍വര്‍ജന്‍സ് ഇന്ത്യ 2025: ഒന്നാമതെത്തി കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നുള്ള ഫ്യൂസ് ലേജ്

ഡീസോ വയര്‍ലെസ് നെക്ക്ബാന്‍ഡ് ഇയര്‍ഫോണുകള്‍  

11.2 എംഎം ഡൈനാമിക് ഡ്രൈവറുകള്‍ ലഭിച്ചതാണ് ഡീസോ വയര്‍ലെസ് നെക്ക്ബാന്‍ഡ് ഇയര്‍ഫോണുകള്‍. ഓരോ തവണ ചാര്‍ജ് ചെയ്യുമ്പോഴും 17 മണിക്കൂര്‍ ഉപയോഗിക്കാന്‍ കഴിയും. 88 മില്ലിസെക്കന്‍ഡ് ലോ ലേറ്റന്‍സി മോഡ്, എന്‍വയോണ്‍മെന്റല്‍ നോയ്‌സ് കാന്‍സലേഷന്‍, കണക്റ്റിവിറ്റി ആവശ്യങ്ങള്‍ക്കായി ബ്ലൂടൂത്ത് വേര്‍ഷന്‍ 5, ഇയര്‍പീസുകള്‍ക്കായി മാഗ്നറ്റിക് ലിങ്കിംഗ് എന്നിവ ഫീച്ചറുകളാണ്. ഐപിഎക്‌സ്4 ജല പ്രതിരോധം ലഭിച്ചതാണ് ഇയര്‍ഫോണുകള്‍.

ഈ ഇയര്‍ഫോണുകളുമായും ‘റിയല്‍മി ലിങ്ക്’ ആപ്പ് സപ്പോര്‍ട്ട് ചെയ്യും. പ്ലേബാക്ക്, വോള്യം ഉള്‍പ്പെടെയുള്ള ഫംഗ്ഷനുകള്‍ക്കായി ബട്ടണ്‍ കണ്‍ട്രോളുകള്‍ നല്‍കിയതാണ് നെക്ക്ബാന്‍ഡ്. റിയല്‍മി ബഡ്‌സ് വയര്‍ലെസ് നെക്ക്ബാന്‍ഡ് ഇയര്‍ഫോണുകളുമായി സാമ്യമുള്ളതാണ് ഡീസോ വയര്‍ലെസ്. ഫീച്ചറുകളും സമാനമാണ്.

Maintained By : Studio3