November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

റിയല്‍മി ബഡ്സ് ക്യു 2, റിയല്‍മി സ്മാര്‍ട്ട് ടിവി ഫുള്‍ എച്ച്ഡി 32 പുറത്തിറക്കി

യഥാക്രമം 2,499 രൂപയും 18,999 രൂപയുമാണ് വില. എന്നാല്‍ 17,999 രൂപ പ്രാരംഭ വിലയില്‍ സ്മാര്‍ട്ട് ടിവി ലഭിക്കും  

റിയല്‍മി ബഡ്സ് ക്യു 2 ട്രൂ വയര്‍ലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) ഇയര്‍ഫോണുകള്‍, റിയല്‍മി സ്മാര്‍ട്ട് ടിവി ഫുള്‍ എച്ച്ഡി 32 എന്നിവ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. യഥാക്രമം 2,499 രൂപയും 18,999 രൂപയുമാണ് വില. എന്നാല്‍ 17,999 രൂപ പ്രാരംഭ വിലയില്‍ സ്മാര്‍ട്ട് ടിവി ലഭിക്കും. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ റിയല്‍മി ബഡ്സ് ക്യു മോഡലിന്റെ പിന്‍ഗാമിയാണ് റിയല്‍മി ബഡ്സ് ക്യു 2. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ റിയല്‍മി സ്മാര്‍ട്ട് ടിവി സീരീസിന്റെ വകഭേദമാണ് റിയല്‍മി സ്മാര്‍ട്ട് ടിവി ഫുള്‍ എച്ച്ഡി 32.

ആക്റ്റീവ് നോയ്‌സ് കാന്‍സലേഷന്‍ (എഎന്‍സി) സഹിതം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന ഏറ്റവും താങ്ങാവുന്ന ട്രൂ വയര്‍ലെസ് ഇയര്‍ഫോണുകളിലൊന്നാണ് റിയല്‍മി ബഡ്സ് ക്യു 2. പ്രീമിയം ട്രൂ വയര്‍ലെസ് ഹെഡ്സെറ്റുകളില്‍ സാധാരണയായി കാണുന്ന ആപ്പ് സപ്പോര്‍ട്ട്, ടച്ച് കണ്‍ട്രോളുകള്‍ എന്നീ മറ്റ് ഫീച്ചറുകളും ലഭിച്ചു. 32 ഇഞ്ച് ഫുള്‍ എച്ച്ഡി (1920, 1080 പിക്സല്‍) റെസലൂഷന്‍ എല്‍ഇഡി സ്‌ക്രീന്‍ സഹിതമാണ് റിയല്‍മി സ്മാര്‍ട്ട് ടെലിവിഷന്‍ വരുന്നത്. ഇത്തരം ടെലിവിഷന്‍ ഇന്ത്യയില്‍ അപൂര്‍വമാണ്. മിക്ക 32 ഇഞ്ച് ടിവികളും എച്ച്ഡി (1366, 768 പിക്സല്‍) റെസലൂഷന്‍ സ്‌ക്രീനുകള്‍ ലഭിച്ചവയാണ്.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

റിയല്‍മി ബഡ്സ് ക്യു 2 മോഡലിന്റെ വില്‍പ്പന ജൂണ്‍ 30 ന് ആരംഭിക്കും. റിയല്‍മി.കോം, ആമസോണ്‍, ഓഫ്ലൈന്‍ റീട്ടെയ്‌ലര്‍മാര്‍ എന്നിവിടങ്ങളില്‍ ലഭിക്കും. റിയല്‍മി.കോം, ഫ്‌ളിപ്കാര്‍ട്ട്, ഓഫ്ലൈന്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ റിയല്‍മി സ്മാര്‍ട്ട് ടിവി ഫുള്‍ എച്ച്ഡി 32 വില്‍പ്പന ആരംഭിച്ചു.

റിയല്‍മി ബഡ്സ് ക്യു 2  

എഎന്‍സി കൂടാതെ, ‘റിയല്‍മി ലിങ്ക്’ ആപ്പ് വഴി ആപ്പ് സപ്പോര്‍ട്ട് കൂടി ലഭിച്ചതാണ് ഇയര്‍ഫോണുകള്‍. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഡിവൈസുകളുമായി ഹെഡ്‌സെറ്റ് പൊരുത്തപ്പെടും. റിഫ്‌ളെക്റ്റീവ് ടച്ച് സെന്‍സിറ്റീവ് സോണുകള്‍ സഹിതം മെച്ചപ്പെട്ട ഡിസൈന്‍, മികച്ച ഇന്‍ കനാല്‍ ഫിറ്റ് എന്നിവ ലഭിച്ചതാണ് ഇയര്‍പീസുകള്‍.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

88 മില്ലിസെക്കന്‍ഡ് റെസ്‌പോണ്‍സ് ഡിലേ സഹിതം ലോ ലേറ്റന്‍സി മോഡ്, ട്രാന്‍സ്പാരന്‍സി മോഡ്, വോയ്‌സ് കോളുകള്‍ക്കായി ഡുവല്‍ മൈക്രോഫോണ്‍ നോയ്‌സ് കാന്‍സലേഷന്‍ എന്നിവ നല്‍കി. 10 എംഎം ഡൈനാമിക് ഡ്രൈവറുകള്‍ നല്‍കിയിരിക്കുന്നു. ആകെ 28 മണിക്കൂര്‍ ബാറ്ററി ചാര്‍ജ് നീണ്ടുനില്‍ക്കും. ചാര്‍ജിംഗ് കേസില്‍ യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് നല്‍കി. അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. കണക്റ്റിവിറ്റി ആവശ്യങ്ങള്‍ക്കായി എസ്ബിസി, എഎസി ബ്ലൂടൂത്ത് കോഡെക്കുകളുടെ സപ്പോര്‍ട്ട് സഹിതം ബ്ലൂടൂത്ത് 5.2 ലഭിച്ചു.

റിയല്‍മി സ്മാര്‍ട്ട് ടിവി ഫുള്‍ എച്ച്ഡി 32  

ഫുള്‍ എച്ച്ഡി (1920, 1080 പിക്‌സല്‍) റെസലൂഷന്‍ സഹിതം 32 ഇഞ്ച് എല്‍ഇഡി സ്‌ക്രീന്‍ ലഭിച്ചതാണ് റിയല്‍മിയുടെ പുതിയ ടെലിവിഷന്റെ വലിയ സവിശേഷത. ഇന്ത്യയില്‍ 32 ഇഞ്ച് ടിവികളില്‍ ഇത് പതിവുള്ള കാര്യമല്ല. മിക്കതും എച്ച്ഡി (1366, 768 പിക്‌സല്‍) റെസലൂഷന്‍ ടിവികളാണ്. ഇതോടെ ചെറിയ ടിവിയില്‍ ഫുള്‍ എച്ച്ഡി ഉള്ളടക്കം കാണുന്നതിന് കഴിയും.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

ആന്‍ഡ്രോയ്ഡ് ടിവി 9 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് റിയല്‍മി സ്മാര്‍ട്ട് ടിവി ഫുള്‍ എച്ച്ഡി 32 പ്രവര്‍ത്തിക്കുന്നത്. ഗൂഗിള്‍ അസിസ്റ്റന്റ്, ക്രോംകാസ്റ്റ് എന്നിവ സപ്പോര്‍ട്ട് ചെയ്യും. കൂടുതല്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനും ജനപ്രിയ സ്ട്രീമിംഗ് സേവനങ്ങള്‍ക്കും മറ്റുമായി ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ഉപയോഗിക്കാം. എച്ച്എല്‍ജി, എച്ച്ഡിആര്‍10 ഉള്‍പ്പെടെയുള്ള എച്ച്ഡിആര്‍ ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ട് ചെയ്യും.

ഡോള്‍ബി ഓഡിയോ സപ്പോര്‍ട്ട് സഹിതം ക്വാഡ് സ്റ്റീരിയോ സ്പീക്കര്‍ സിസ്റ്റത്തിലൂടെ 24 വാട്ട് സൗണ്ട് ഔട്ട്പുട്ട് ലഭിക്കും. ‘ക്രോമ ബൂസ്റ്റ്’ പിക്ച്ചര്‍ എന്‍ജിന്‍, 400 നിറ്റ് പരമാവധി തെളിച്ചം, 85 ശതമാനം എന്‍ടിഎസ്‌സി കളര്‍ റീപ്രൊഡക്ഷന്‍ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.

Maintained By : Studio3