January 20, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പ്രവീൺ കുമാർ വസന്ത രാമചന്ദ്രൻ ആർബിഐ റീജിയണൽ ഡയറക്ടർ

1 min read

തിരുവനന്തപുരം: റിസർവ് ബാങ്ക് തിരുവനന്തപുരം മേഖലയുടെ റീജിയണൽ ഡയറക്ടറായി പ്രവീൺ കുമാർ വസന്ത രാമചന്ദ്രൻ ചുമതലയേറ്റു. 2026 ജനുവരി 19ന് നിയമനം പ്രാബല്യത്തിൽ വന്നു. കേരളത്തിൻ്റെയും കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിന്റെയും ചുമതലയാണ് അദ്ദേഹം വഹിക്കുന്നത്. നേരത്തെ അദ്ദേഹം മുംബൈയിലെ ആർബിഐ സെൻട്രൽ ഓഫീസിൽ സെക്രട്ടറി വകുപ്പ് ചീഫ് ജനറൽ മാനേജരായിരുന്നു. 1997-ൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഭാഗമായ അദ്ദേഹം മുംബൈയിലെ സെൻട്രൽ ഓഫീസിലും തിരുവനന്തപുരം, ജയ്പൂർ മേഖലാ ഓഫീസുകളിലും പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ഔദ്യോഗിക ജീവിതത്തിൽ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, കറൻസി മാനേജ്മെന്റ്, ബാങ്കിംഗ് സൂപ്പർവിഷൻ എന്നീ മേഖലകളിൽ അദ്ദേഹത്തിന് വിപുലമായ പ്രവൃത്തിപരിചയമുണ്ട്. നാല് വർഷത്തിലേറെ റിസർവ് ബാങ്കിന്റെ സെൻട്രൽ ഓഫീസിൽ എത്തിക്സ് ഓഫീസറായും അദ്ദേഹം സേവനമനുഷ്ഠിച്ചു. ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ്, ഇഷ്യൂ ഡിപ്പാർട്ട്മെന്റ്, ഫിനാൻഷ്യൽ ഇൻക്ലൂഷൻ ആൻഡ് ഡെവലപ്‌മെന്റ് ഡിപ്പാർട്ട്മെന്റ്, ഡിപ്പാർട്ട്മെന്റ് ഓഫ് സൂപ്പർവിഷൻ എന്നിവിടങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ജിയോളജിയിൽ ബിരുദാനന്തര ബിരുദധാരിയായ അദ്ദേഹം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്സ് സർട്ടിഫൈഡ് അസോസിയേറ്റ്(CAIIB) കൂടിയാണ്.

  എൻ.ഡി.ഡി.ബി കാഫ് ഭക്ഷ്യപരിശോധനാ ലബോറട്ടറി ഇടപ്പള്ളിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Maintained By : Studio3