November 11, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വിജയം ആവര്‍ത്തിക്കാന്‍ പോക്കോ എം3 പ്രോ 5ജി

4 ജിബി, 64 ജിബി വേരിയന്റിന് 13,999 രൂപയും 6 ജിബി, 128 ജിബി വേരിയന്റിന് 15,999 രൂപയുമാണ് വില  

പോക്കോ എം3 പ്രോ 5ജി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയില്‍ അവതരിപ്പിച്ച പോക്കോ എം3 സ്മാര്‍ട്ട്‌ഫോണിന്റെ പിന്‍ഗാമിയാണ് പോക്കോ എം3 പ്രോ 5ജി. രണ്ട് വേരിയന്റുകളില്‍ പ്രോ മോഡല്‍ ലഭിക്കും. 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് 13,999 രൂപയും 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 15,999 രൂപയുമാണ് വില. കൂള്‍ ബ്ലൂ, പവര്‍ ബ്ലാക്ക്, പോക്കോ യെല്ലോ എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. ജൂണ്‍ 14 ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍പ്പന ആരംഭിക്കും. ജൂണ്‍ 14 ന് മാത്രം ഈ 5ജി സ്മാര്‍ട്ട്‌ഫോണിന് വിലക്കിഴിവ് ലഭ്യമാണ്. യഥാക്രമം 13,499 രൂപ, 15,499 രൂപയായിരിക്കും വില.

ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന പോക്കോ എം3 പ്രോ 5ജി പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 11 അടിസ്ഥാനമാക്കിയ മിയുഐ 12 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. 90 ഹെര്‍ട്‌സ് റിഫ്രെഷ് നിരക്ക്, ‘ഡൈനാമിക്‌സ്വിച്ച്’ ഫീച്ചര്‍, 91 ശതമാനം സ്‌ക്രീന്‍ ബോഡി അനുപാതം എന്നിവ സഹിതം 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഹോള്‍ പഞ്ച് ഡിസ്‌പ്ലേ നല്‍കി. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് സുരക്ഷയൊരുക്കും. മീഡിയടെക് ഡൈമന്‍സിറ്റി 700 എസ്ഒസിയാണ് കരുത്തേകുന്നത്. മാലി ജി57 ജിപിയു ലഭിച്ചു.

  ഹഡില്‍ ഗ്ലോബല്‍ 2024: ബ്രാന്‍ഡിംഗ് ചലഞ്ച്

പിറകില്‍ ട്രിപ്പിള്‍ കാമറ സംവിധാനം നല്‍കി. 48 മെഗാപിക്‌സല്‍ മെയിന്‍ കാമറ, 2 മെഗാപിക്‌സല്‍ മാക്രോ കാമറ, 2 മെഗാപിക്‌സല്‍ ഡെപ്ത്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ട്രിപ്പിള്‍ കാമറ സംവിധാനം. സെല്‍ഫി, വീഡിയോ ചാറ്റ് ആവശ്യങ്ങള്‍ക്കായി മുന്നില്‍ മുകളില്‍ മധ്യത്തിലായി ഹോള്‍ പഞ്ച് കട്ട്ഔട്ടില്‍ 8 മെഗാപിക്‌സല്‍ കാമറ സ്ഥാപിച്ചു.

5ജി, എന്‍എഫ്‌സി, ഡുവല്‍ ബാന്‍ഡ് വൈഫൈ, ബ്ലൂടൂത്ത് 5.1, ജിപിഎസ്, 3.5 എംഎം ഓഡിയോ ജാക്ക്, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. പ്രോക്‌സിമിറ്റി സെന്‍സര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ആക്‌സെലറോമീറ്റര്‍, ജൈറോസ്‌കോപ്പ്, ഇലക്ട്രോണിക് കോംപസ്, ഐആര്‍ ബ്ലാസ്റ്റര്‍ എന്നീ സെന്‍സറുകളും നല്‍കി. ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഒരു വശത്താണ്. എഐ ഫേസ് അണ്‍ലോക്ക് മറ്റൊരു സവിശേഷതയാണ്.

  ടെക്നോപാര്‍ക്കില്‍ ഡിസൈന്‍ വര്‍ക്ക് ഷോപ്പ്

5,000 എംഎഎച്ച് ബാറ്ററിയാണ് പോക്കോ എം3 പ്രോ 5ജി ഉപയോഗിക്കുന്നത്. 18 വാട്ട് അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. ഒരു തവണ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ രണ്ട് ദിവസം ചാര്‍ജ് നീണ്ടുനില്‍ക്കുമെന്ന് പോക്കോ അവകാശപ്പെട്ടു. 190 ഗ്രാമാണ് ഭാരം.

ഇന്ത്യയില്‍ അഞ്ച് ലക്ഷത്തിലധികം യൂണിറ്റ് പോക്കോ എം3 വിറ്റതായി മാര്‍ച്ച് അവസാനത്തോടെ കമ്പനി പ്രഖ്യാപിച്ചിരുന്നു. വിപണി അവതരണം നടത്തി 45 ദിവസങ്ങള്‍ക്കുള്ളിലാണ് ഈ നേട്ടം കൈവരിച്ചത്. വിപണിയില്‍ അവതരിപ്പിച്ചതുമുതല്‍ പോക്കോ ആരാധകരില്‍നിന്നും ഉപയോക്താക്കളില്‍നിന്നും മികച്ച പ്രതികരണമാണ് സ്മാര്‍ട്ട്ഫോണിന് ലഭിച്ചത്. പുതിയ പ്രോ 5ജി സ്മാര്‍ട്ട്‌ഫോണും ഇതേ വിജയം ആവര്‍ത്തിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. 6 ജിബി റാം, 64 ജിബി സ്റ്റോറേജ്, 6 ജിബി റാം, 128 ജിബി സ്റ്റോറേജ് എന്നീ രണ്ട് വേരിയന്റുകളിലാണ് പോക്കോ എം3 വില്‍ക്കുന്നത്. പവര്‍ ബ്ലാക്ക്, കൂള്‍ ബ്ലൂ, പോക്കോ യെല്ലോ എന്നിവ തന്നെയാണ് കളര്‍ ഓപ്ഷനുകള്‍.

  ടെക്നോപാര്‍ക്കില്‍ ഡിസൈന്‍ വര്‍ക്ക് ഷോപ്പ്

6.53 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേ ലഭിച്ചതാണ് പോക്കോ എം3. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 സുരക്ഷയൊരുക്കുന്നു. ക്വാല്‍ക്കോം സ്നാപ്ഡ്രാഗണ്‍ 662 എസ്ഒസിയാണ് കരുത്തേകുന്നത്. സുഗമമായ ഗെയിമിംഗ്, വീഡിയോ അനുഭവങ്ങള്‍ക്കായി അഡ്രീനോ 610 ജിപിയു നല്‍കി. 6,000 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 18 വാട്ട് അതിവേഗ ചാര്‍ജിംഗ് സാധ്യമാണ്.

48 മെഗാപിക്സല്‍ മെയിന്‍ കാമറ, 2 മെഗാപിക്സല്‍ മാക്രോ കാമറ, ഡെപ്ത്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ കാമറ സംവിധാനമാണ് പിറകില്‍ നല്‍കിയത്. മൂവി ഫ്രെയിം, ടൈം ലാപ്സ്, നൈറ്റ് മോഡ് തുടങ്ങിയ ഫീച്ചറുകള്‍ ഉള്‍പ്പെടെ നിരവധി ക്രിയേറ്റീവ് മോഡുകള്‍ നല്‍കി. മുന്നില്‍ 8 മെഗാപിക്സല്‍ സെല്‍ഫി കാമറ ലഭിച്ചു. എഐ ഫേസ് അണ്‍ലോക്ക്, എഐ ബ്യൂട്ടി മോഡ് എന്നിവ സവിശേഷതകളാണ്.

Maintained By : Studio3