ഖാദിയുടെ വിൽപന ഒന്നരലക്ഷം കോടി രൂപ! 400 ശതമാനം വർദ്ധനവ്

PMs remarks at Assam Rozgar Mela via video conferencing on May 25, 2023.
മൻ കി ബാത്തിൻറെ 112-ാം എപ്പിസോഡിൽ സംസാരിക്കുമ്പോൾ പ്രധാനമന്ത്രി വ്യക്തമാക്കിയതാണ് ഇക്കാര്യം. അദ്ദേഹം പറഞ്ഞു: “കൈത്തറിക്കൊപ്പം, ഖാദിയെക്കുറിച്ച് സംസാരിക്കാൻ കൂടി ഞാൻ ആഗ്രഹിക്കുന്നു. മുമ്പൊരിക്കലും ഖാദി ഉൽപ്പന്നങ്ങൾ ഉപയോഗിക്കാത്ത, എന്നാൽ ഇന്ന് അഭിമാനത്തോടെ ഖാദി ധരിക്കുന്ന നിരവധി ആളുകൾ നിങ്ങൾക്കിടയിൽ ഉണ്ടായിരിക്കണം. ഖാദി ഗ്രാമവ്യവസായത്തിന്റെ വിറ്റുവരവ് ആദ്യമായി ഒന്നരലക്ഷം കോടി കടന്നിരിക്കുന്നു എന്ന കാര്യത്തിലും സന്തോഷമുണ്ട്. സങ്കൽപ്പിക്കുക, ഒന്നരലക്ഷം കോടി രൂപ – ഖാദിയുടെ വിൽപന എത്രമാത്രം വർധിച്ചുവെന്ന് നിങ്ങൾക്കറിയാമോ? 400 ശതമാനം. ഖാദിയുടെയും കൈത്തറിയുടെയും ഈ വർദ്ധിച്ചുവരുന്ന വിൽപ്പന പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു. ഭൂരിഭാഗം സ്ത്രീകളും ഈ വ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്നു. അവർക്കാണ് ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുന്നത്. എനിക്ക് നിങ്ങളോട് വീണ്ടും ഒരു അഭ്യർത്ഥനയുണ്ട്, നിങ്ങൾക്ക് വൃത്യസ്ത തരം വസ്ത്രങ്ങൾ ഉണ്ടായിരിക്കണം. നിങ്ങൾ ഇതുവരെ ഖാദിവസ്ത്രങ്ങൾ വാങ്ങിയിട്ടില്ലെങ്കിൽ, ഈവർഷം മുതൽ ആരംഭിക്കുക. ഓഗസ്റ്റ് മാസം വന്നിരിക്കുന്നു, ഇത് സ്വാതന്ത്ര്യത്തിന്റെ മാസമാണ്, വിപ്ലവത്തിന്റെ മാസമാണ്. ഖാദി വാങ്ങാൻ ഇതിലും നല്ല അവസരം മറ്റെന്താണ്.”