October 6, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ട്രൈബ്സ് ഇന്ത്യ ഷോറൂം തിരുവനന്തപുരത്ത്

1 min read

തിരുവനന്തപുരം: കേന്ദ്ര ഗോത്രകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ട്രൈബൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഡെവലപ്‌മെൻ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡി (TRIFED)ന്റെ ട്രൈബ്സ് ഇന്ത്യ ഷോറൂം തിരുവന്തപുരത്ത് പ്രവർത്തനം ആരംഭിക്കുന്നു. തിരുവനന്തപുരം ശാന്തി നഗർ കേരള ഹൗസിംഗ് ബോർഡ് കോംപ്ലക്സിൽ ആരംഭിക്കുന്ന ഷോറൂം ഓഗസ്റ്റ് 1 (വ്യാഴാഴ്ച) ന് വൈകുന്നേരം 4 മണിക്ക് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (കേരള വനം വകുപ്പ്) ശ്രീ. ജസ്റ്റിൻ മോഹൻ ഐഎഫ്എസ് ഉദ്ഘാടനം ചെയ്യും. മഹേശ്വരി, പോച്ചംപള്ളി, ചന്ദേരി, ബാഗ് തുടങ്ങിയ ഗോത്രവർഗ്ഗ കരകൗശല വസ്തുക്കൾ, കൈത്തറി ഉല്പന്നങ്ങൾ, ഗോത്രവർഗ ആഭരണങ്ങൾ, മൺപാത്ര പെയിൻ്റിംഗുകൾ എന്നിവ ഷോറൂമിൽ ലഭ്യമാകും. ഇതിന് പുറമെ ജൈവധാന്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, ഹെർബൽ ടീകൾ എന്നിങ്ങനെയുള്ള പ്രതിരോധശേഷി വർധിപ്പിക്കുന്ന പ്രകൃതിദത്തമായ, ജൈവ ഉൽപന്നങ്ങളും ന്യായ വിലയിൽ ഷോറൂമിൽ നിന്നും ലഭിക്കും.

  നെറ്റ്വര്‍ക്ക് സുരക്ഷ ശക്തമാക്കാൻ വോഡഫോണ്‍ ഐഡിയ
Maintained By : Studio3