പഴയ വാഹനങ്ങള്‍ ഒഴിവാക്കാന്‍ പദ്ധതി
പഴയതും കാര്യക്ഷമത ഇല്ലാത്തതുമായ വാഹനങ്ങള്‍ ഒഴിവാക്കുന്നതിനായി ബജറ്റ് ഒരു സ്‌ക്രാപ്പിംഗ് നയം മുന്നോട്ടുവെക്കുന്നു. ഇന്ധനക്ഷമതയുള്ള, പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി വാഹന മലിനീകരവും എണ്ണ ഇറക്കുമതി ബില്ലും കുറയ്ക്കുന്നതിനും ഇത് സഹായിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
വ്യക്തിഗത വാഹനങ്ങളുടെ കാര്യത്തില്‍ 20 വര്‍ഷത്തിനുശേഷവും വാണിജ്യ വാഹനങ്ങളുടെ കാര്യത്തില്‍ 15 വര്‍ഷത്തിനുശേഷം വാഹനങ്ങള്‍ ഓട്ടോമേറ്റഡ് ഫിറ്റ്‌നസ് സെന്ററുകളില്‍ ഫിറ്റ്‌നസ് പരിശോധനയ്ക്ക് വിധേയമാക്കും.