Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പത്തു രൂപ ബ്രോക്കറേജില്‍ അവധി-സ്വതന്ത്ര വ്യാപാരം അവതരിപ്പിച്ച് പേടിഎം മണി

1 min read
  • എഫ് ആന്‍ഡ് ഒ വ്യാപാര പ്ലാറ്റ്‌ഫോം ആപ്പില്‍ നേരത്തെ ലഭ്യമാകും
  • ഈ രംഗത്തെ ഏറ്റവും മികച്ച ഫീച്ചറുകള്‍, പുതിയ നിക്ഷേപകരെ ആകര്‍ഷിക്കുന്ന ലളിതമായ നടപടികള്‍
  • എഫ്എന്‍ഒ വ്യാപാരം ഏറ്റവും കുറഞ്ഞ 10 രൂപ നിരക്കില്‍
  • അടുത്ത 18-24 മാസത്തിനുള്ളില്‍ നിത്യേനയുള്ള ടേണോവര്‍ മൊത്തത്തില്‍ 1.5 ലക്ഷം കോടി രൂപയാക്കുകയും വ്യാപാരികളുടെ എണ്ണം 10 ലക്ഷത്തിലെത്തിക്കുക ലക്ഷ്യം

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഡിജിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്ലാറ്റ്‌ഫോമായ പേടിഎമ്മിന്റെ ഉപസ്ഥാപനമായ പേടിഎം മണിയുടെ പ്ലാറ്റ്‌ഫോമില്‍ അവധി-സ്വാതന്ത്ര വ്യാപാരം (ഫ്യൂച്ചര്‍,ഓപ്ഷന്‍ ട്രേഡ്-എഫ് ആന്‍ഡ് ഒ) ആരംഭിക്കുന്നു. നിലവിലെ ഓഹരി, ഡയറക്റ്റ് മ്യൂച്ച്വല്‍ ഫണ്ട്, ഇടിഎഫ്, ഐപിഒ, എന്‍പിഎസ്, ഓണ്‍ലൈന്‍ സ്വര്‍ണ വ്യാപാരം തുടങ്ങിയവ കൂടാതെയാണിത്. ഏറ്റവും കുറഞ്ഞ നിരക്കില്‍ പ്രതിബദ്ധതയോ, പാക്കേജോ, കരാറോ ഒന്നും ഇല്ലാതെ 10 രൂപ ബ്രോക്കറേജിലാണ് പ്ലാറ്റ്‌ഫോം എഫ് ആന്‍ഡ് ഒ വ്യാപാരം അവതരിപ്പിക്കുന്നത്. ഇത് അതിന്റെ ഇന്‍ട്രാഡേ ചാര്‍ജായ 10 രൂപയ്ക്ക് അനുസൃതമാണ്. ഡെലിവറി സൗജന്യവുമാണ്. വിലനിര്‍ണ്ണയ വ്യതിയാനം പരിചയസമ്പന്നര്‍ക്കും ആദ്യ വ്യാപാരികള്‍ക്കും ഫ്യൂച്ചറുകളിലും ഓപ്ഷനുകളിലും പരിധിയില്ലാതെ വ്യാപാരം നടത്തുന്നതിന് പ്രയോജനം ചെയ്യും. മികച്ച ഉല്‍പ്പന്നത്തില്‍ സുരക്ഷിതമായി അവരുടെ മൊബൈലിലും ഇടപാടു നടത്താം.

  ഐഐഎം സമ്പല്‍പൂര്‍ എക്സിക്യൂട്ടീവ് എംബിഎക്ക് അപേക്ഷിക്കാം

തുടക്കത്തില്‍ അവരുടെ ഫീഡ്ബാക്ക് ലഭിക്കുന്നതിന് കമ്പനി ആന്‍ഡഡ്രോയിഡിലും വെബിലും തെരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കള്‍ക്ക് നേരത്തെ ആക്‌സസ് നല്‍കുന്നു. എല്ലാ വ്യാപാരികള്‍ക്കുമായുള്ള വാണീജ്യപരമായ അവതരണവും ഐഒഎസ് ലോഞ്ചും ഏതാനും ആഴ്ചകള്‍ക്കുള്ളിലുണ്ടാകും.  പ്ലാറ്റ്‌ഫോമില്‍ എഫ് ആന്‍ഡ് ഒ അവതരിപ്പിക്കുന്നതോടെ അടുത്ത 18-24 മാസത്തിനുള്ളില്‍ നിത്യേനയുള്ള ടേണോവര്‍ മൊത്തത്തില്‍ 1.5 ലക്ഷം കോടി രൂപയാക്കുകയും വ്യാപാരികളുടെ എണ്ണം 10 ലക്ഷത്തിലെത്തിക്കുകയുമാണ് പേടിഎം മണിയുടെ ലക്ഷ്യം.

വ്യാപാരികള്‍ക്ക് വേണ്ട സൗകര്യങ്ങളെല്ലാം നല്‍കുന്നുണ്ടെങ്കിലും ലളിതമായ നിക്ഷേപകനോ, വ്യവസായത്തില്‍ സവിശേഷമായെത്തുന്ന പുതിയ വ്യാപാരിക്കോ സങ്കീര്‍ണതകളൊന്നും ഉണ്ടാകില്ലെന്ന് പേടിഎം ഉറപ്പു വരുത്തുന്നുണ്ട്. സാധാരണ വ്യാപാരികള്‍ മൊബൈലില്‍ ഉപയോഗിക്കുന്ന രീതികളുടെയും പഠനങ്ങളുടെയും 180ലധികം ചാര്‍ട്ടുകള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നുണ്ട്. ഏത് എഫ്എന്‍ഒ കരാറിലും ശരിയായ മുന്നറിയിപ്പുകള്‍ വ്യാപാരികള്‍ക്കു നല്‍കുന്നതാണ് പ്രൈസ് അലേര്‍ട്ട് ഫീച്ചര്‍.

  നൈപുണ്യത്തിന് പ്രാധാന്യം നൽകികൊണ്ടുള്ള ഐടി റിക്രൂട്ട്മെൻറ് പദ്ധതിയുമായി കേരളം

പേടിഎം മണി വിവിധ കണക്കുകള്‍ നല്‍കുമ്പോള്‍ ഏത് കരാറിന് ഓര്‍ഡര്‍ നല്‍കുമ്പോഴും വ്യാപാരിക്ക് തടസമില്ലാതെ മാര്‍ജിന്‍ പരിശോധിക്കാവുന്നതാണ്. പ്ലാറ്റ്‌ഫോമില്‍ ഒരു കരാറോ ഓപ്ഷനോ തിരയുന്നത് വളരെ ലളിതമാണ്. പ്രത്യേകിച്ചൊരു കൂട്ടിചേര്‍ക്കലോ പട്ടികയോ ഒന്നും തിരയേണ്ട ആവശ്യമില്ല. ഓര്‍ഡര്‍ ട്രാക്ക് ചെയ്യുന്നതും നടപ്പിലാക്കുന്നതും വളരെ ലളിതമാണ്. ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും ക്ലൗഡിലുണ്ടാകും. പേടിഎമ്മിന്റെ സാങ്കേതിക നടപടികള്‍ പ്ലാറ്റ്‌ഫോം വേഗത്തില്‍, എത്രവലിയ അളവിലും സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നു. സാമ്പത്തിക മാനേജ്‌മെന്റില്‍ നിര്‍ണായകമായൊരു സാങ്കേതിക മുന്നേറ്റമാണിത്.
സാമ്പത്തിക സേവനങ്ങള്‍ 100 ദശലക്ഷം ഇന്ത്യക്കാരിലേക്കെത്തിക്കാനുള്ള ദൗത്യത്തിന് എഫ് ആന്‍ഡ് ഒയുടെ അവതരണം ഉത്തേജനമാകുമെന്നും ആദ്യ മൊബൈല്‍ പ്ലാറ്റ്‌ഫോം എന്ന് മനസില്‍ കണ്ടാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും ലളിതമായി കുറഞ്ഞ നിരക്കിലുള്ള ഉല്‍പ്പന്നങ്ങളുടെ ഉപയോഗം ചെറുപട്ടണങ്ങളിലേക്കും നഗരങ്ങളിലേക്കും കൂടുതല്‍ ആഴത്തിലേക്ക് കടന്നു ചെല്ലുന്നതിന് വഴിയൊരുക്കുമെന്ന് പേടിഎം മണി സ്ഥാപകനും സിഇഒയുമായ വിജയ് ശേഖര്‍ ശര്‍മ പറഞ്ഞു.

  ടിവിഎസിന് ജെ.ഡി പവര്‍ 2024 ഇന്ത്യ ബഹുമതി

ഏറ്റവും മികച്ച എഫ്എന്‍ഒ പ്ലാറ്റ്‌ഫോം അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും വേഗമേറിയതും ലളിതവും സ്ഥിരതയ്ക്കായി ക്ലൗഡില്‍ നിര്‍മിതവുമായ പ്ലാറ്റ്‌ഫോം എല്ലാത്തരം വ്യാപാരികളെയും പിന്തുണയ്ക്കുന്നുവെന്നും പ്രത്യേകിച്ചൊരു കരാറോ കടപ്പാടോ നിബന്ധകളോ ഇല്ലാതെ 10 രൂപ നിരക്കിലെ ഇടപാട് വ്യാപാര ചെലവ് ഗണ്യമായി കുറയ്ക്കുമെന്നും സുതാര്യമാക്കുമെന്നും ആയിരക്കണക്കിന് വ്യാപാരികളെ വിപണിയിലേക്ക് എത്തിക്കുന്നതിലേക്ക് ഉറ്റു നോക്കുകയാണെന്നും പേടിഎം മണി സിഇഒ വരുണ്‍ ശ്രീധര്‍ പറഞ്ഞു.

Maintained By : Studio3