September 14, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഈ വർഷം 15 കാറുകളെന്ന് മെഴ്സേഡസ് ബെൻസ്

രാജ്യത്തെ ആഡംബര കാർ വിപണിയിൽ ആധിപത്യം തുടരാൻ തന്നെയാണ് ജർമൻ കാർ നിർമാതാക്കളായ മെഴ്സേഡസ് ബെൻസിൻ്റെ തീരുമാനം. ഈ വർഷം ഇന്ത്യയിൽ 15 ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. വാർഷിക വാർത്താ സമ്മേളനത്തിലാണ് ഈ വർഷത്തെ പദ്ധതികൾ വിശദീകരിച്ചത്.  

 പരിഷ്കരിച്ചതും പുതിയതും ഉൾപ്പെടെ വിവിധ ബോഡി സ്റ്റൈലുകളിലുള്ള മോഡലുകളാണ് ഇന്ത്യൻ വിപണിയിലെത്തിക്കുന്നത്. ഓൾ ന്യൂ എ ക്ലാസ് ലിമോസിൻ, പുതിയ ജിഎൽഎ, എഎംജി ജിടി ബ്ലാക്ക് സീരീസ് തുടങ്ങിയ മോഡലുകളാണ് ഈ വർഷം ഇന്ത്യയിലെത്തുന്നത്. രണ്ടാം പാദത്തിൽ മോഡലുകളുടെ വിപണി അവതരണം ആരംഭിക്കും.

  കൊച്ചി കപ്പല്‍ശാലയിൽ ഡിസിഐ ഡ്രെഡ്ജ് ഗോദാവരിക്കായി കീല്‍ ഇട്ടു

 ‘റീഇമാജിനിംഗ് എക്സലൻസ്’ എന്ന പുതിയ പരസ്യവാചകം കൂടി ഈ വർഷത്തേക്കായി മെഴ്സേഡസ് ബെൻസ് പ്രകാശനം ചെയ്തു. കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കുകയാണ് ലക്ഷ്യം. ഉപയോക്താക്കൾക്ക് ‘ഫിസിഡിജിറ്റൽ എക്സ്പീരിയൻസ്’ ഒരുക്കും. ഏറ്റവും മികച്ച റീട്ടെയ്ൽ അനുഭവത്തിന് കമ്പനി പരിശ്രമിക്കും.

2021 പദ്ധതികൾ വിശദീകരിക്കവേ, ഇന്ത്യയിലെ വിൽപ്പനയുടെ കാര്യത്തിൽ ശുഭാപ്തിവിശ്വാസവും ആത്മവിശ്വാസവും തുടരുന്നതായി മെഴ്സേഡസ് ബെൻസ് ഇന്ത്യ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ മാർട്ടിൻ ഷ്വെങ്ക് പറഞ്ഞു.

Maintained By : Studio3