ഫ്‌ളിപ്കാര്‍ട്ടുമായി സഹകരിച്ച് ഇന്ത്യന്‍ പ്രവേശനത്തിന് നത്തിംഗ്
നത്തിംഗിന്റെ ആദ്യ വയര്‍ലെസ് ഇയര്‍ബഡ്‌സ് ഉല്‍പ്പന്നമാണ് ഇയര്‍ 1
കൊച്ചി: ഫ്‌ളിപ്കാര്‍ട്ടുമായി സഹകരിച്ച് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നതിന് ലണ്ടന്‍ ആസ്ഥാനമായ പുതിയ ഉപഭോക്തൃ സാങ്കേതിക കമ്പനിയായ നത്തിംഗ് തയ്യാറെടുക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യമറിയിക്കുന്നതിനും ‘ഇയര്‍ 1’ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിനും നത്തിംഗ് കമ്പനിയെ ഫ്‌ളിപ്കാര്‍ട്ട് വളരെയധികം സഹായിക്കും. നത്തിംഗിന്റെ ആദ്യ വയര്‍ലെസ് ഇയര്‍ബഡ്‌സ് ഉല്‍പ്പന്നമാണ് ഇയര്‍ 1. അതിവേഗ ഡോര്‍ സ്റ്റെപ്പ് ഡെലിവറി, നോ കോസ്റ്റ് ഇഎംഐ സൗകര്യങ്ങളോടെ ആയിരിക്കും ഫ്‌ളിപ്കാര്‍ട്ട് ഇന്ത്യയില്‍ നത്തിംഗ് ഇയര്‍ 1 ലഭ്യമാക്കുന്നത്.
ഉപയോക്താക്കളെ കണ്ടെത്തുന്നതിനും മികച്ച എന്‍ഡ് ടു എന്‍ഡ് ഉല്‍പ്പന്ന അനുഭവം നല്‍കുന്നതിനും രാജ്യമെങ്ങുമുള്ള ഫ്‌ളിപ്കാര്‍ട്ടിന്റെ വിതരണ ശൃംഖല സഹായിക്കുമെന്ന് നത്തിംഗ് ഇന്ത്യ വൈസ് പ്രസിഡന്റും ജനറല്‍ മാനേജരുമായ മനു ശര്‍മ പറഞ്ഞു. ലോകത്ത് അതിവേഗം വളരുന്ന ഓഡിയോ ഉപകരണ വിപണികളിലൊന്നാണ് ഇന്ത്യ. നിലവിലെ വര്‍ക്ക് ഫ്രം ഹോം സാഹചര്യത്തില്‍ ഓഡിയോ ഉപകരണങ്ങളുടെ ആവശ്യകത വര്‍ധിക്കുകയാണ്. ഈ അവസരത്തില്‍ നത്തിംഗിന്റെ ഇന്ത്യന്‍ പ്രവേശനത്തിന് വഴികാട്ടിയാകുന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ഫ്‌ളിപ്കാര്‍ട്ട് ഇലക്ട്രോണിക്‌സ് സീനിയര്‍ ഡയറക്റ്റര്‍ രാകേഷ് കൃഷ്ണന്‍ പറഞ്ഞു.