ചതുര ഡയലുമായി നോയ്‌സ് കളര്‍ഫിറ്റ് ക്യൂബ് സ്മാര്‍ട്ട്‌വാച്ച്
ബജറ്റ് വെയറബിളിന് 2,499 രൂപയാണ് വില. നോയ്‌സ് വെബ്‌സൈറ്റ്, ഫ്‌ളിപ്കാര്‍ട്ട് എന്നിവിടങ്ങളില്‍ ലഭിക്കും
ന്യൂഡെല്‍ഹി: നോയ്‌സ് ‘കളര്‍ഫിറ്റ് ക്യൂബ്’ സ്മാര്‍ട്ട്‌വാച്ച് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ചതുരാകൃതിയുള്ള ഡയല്‍, വലതുവശത്ത് ഫിസിക്കല്‍ ബട്ടണ്‍ എന്നിവ ലഭിച്ചതാണ് ഈ ബജറ്റ് വെയറബിള്‍. 2,499 രൂപയാണ് വില. നോയ്‌സ് വെബ്‌സൈറ്റ്, ഫ്‌ളിപ്കാര്‍ട്ട് എന്നിവിടങ്ങളില്‍ ലഭിക്കും. ബേഷ് ഗോള്‍ഡ്, ചാര്‍ക്കോള്‍ ഗ്രേ എന്നിവയാണ് രണ്ട് കളര്‍ ഓപ്ഷനുകള്‍.
240, 240 പിക്‌സല്‍ റെസലൂഷന്‍ സഹിതം 1.4 ഇഞ്ച് ടച്ച് ടിഎഫ്ടി എല്‍സിഡി ഡിസ്‌പ്ലേ ലഭിച്ചതാണ് നോയ്‌സ് കളര്‍ഫിറ്റ് ക്യൂബ്. ക്ലൗഡ് അവലംബിത കസ്റ്റമൈസ്ഡ് വാച്ച് ഫേസുകള്‍ ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാന്‍ കഴിയും. തുടര്‍ച്ചയായി 24 മണിക്കൂര്‍ നേരവും (24/7) നിങ്ങളുടെ ഹൃദയമിടിപ്പ് നിരക്ക്, ഉറക്കം എന്നിവ നിരീക്ഷിക്കും. ക്ലൈംബിംഗ്, സൈക്ലിംഗ്, ഹൈക്കിംഗ്, ഓട്ടം, സ്പിന്നിംഗ്, ട്രെഡ്മില്‍, നടത്തം, യോഗ എന്നീ എട്ട് സ്‌പോര്‍ട്‌സ് മോഡുകള്‍ സവിശേഷതയാണ്. ‘നോയ്‌സ്ഫിറ്റ് ട്രാക്ക്’ ആപ്പ് വഴി നിങ്ങളുടെ വര്‍ക്ക്ഔട്ട് ഡാറ്റ അറിയാന്‍ കഴിയും.
കാലാവസ്ഥ പ്രവചനം, നടത്തം റിമൈന്‍ഡര്‍, വേക്ക് ജെസ്ചര്‍, കോള്‍ നോട്ടിഫിക്കേഷനുകള്‍ ആന്‍ഡ് റിജെക്ഷന്‍, ഫൈന്‍ഡ് മൈ ഫോണ്‍, റിമോട്ട് മ്യൂസിക് കണ്‍ട്രോള്‍, കലണ്ടര്‍ റിമൈന്‍ഡറുകള്‍, സ്‌റ്റോപ്പ്‌വാച്ച്, ടൈമര്‍, അലാം, ഡിഎന്‍ഡി മോഡ് എന്നിവ മറ്റ് സ്മാര്‍ട്ട് ഫീച്ചറുകളാണ്. കൂടാതെ ഇമെയിലുകള്‍, ചാറ്റുകള്‍, ടെക്സ്റ്റുകള്‍ എന്നിവയുടെ വൈബ്രേഷന്‍ നോട്ടിഫിക്കേഷന്‍ അലര്‍ട്ടുകളും ലഭിക്കും.
180 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. സിംഗിള്‍ ചാര്‍ജില്‍ ഏഴ് ദിവസം വരെ നീണ്ടുനില്‍ക്കും. 2.5 മണിക്കൂറാണ് ചാര്‍ജിംഗ് സമയം. ബ്ലൂടൂത്ത് വേര്‍ഷന്‍ 5.1 നല്‍കി. ആന്‍ഡ്രോയ്ഡ് 5.1 കൂടാതെ ഉയര്‍ന്ന വേര്‍ഷനുകളും ഐഒഎസ് 9 കൂടാതെ ഉയര്‍ന്ന വേര്‍ഷനുകളും ലഭിച്ച ഫോണുകളുമായി പൊരുത്തപ്പെടും. ഏകദേശം 32 ഗ്രാമാണ് ഭാരം. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിന് ഐപി68 റേറ്റിംഗ് ലഭിച്ചു.