സിഎസ്ഡി വഴി നിസാന്‍, ഡാറ്റ്‌സണ്‍ കാറുകള്‍ വാങ്ങാം
സിഎസ്ഡി അംഗീകരിച്ച എല്ലാ വിലക്കിഴിവുകളും ഓഫറുകളും രാജ്യമെങ്ങുമുള്ള സിഎസ്ഡി ഡിപ്പോകളിലൂടെ ഡിഫെന്‍സ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കും
ന്യൂഡെല്‍ഹി: കാന്റീന്‍ സ്റ്റോര്‍സ് ഡിപ്പാര്‍ട്ട്മെന്റ്‌സ് (സിഎസ്ഡി) വഴി നിസാന്‍, ഡാറ്റ്‌സണ്‍ ബ്രാന്‍ഡ് കാറുകള്‍ വാങ്ങാന്‍ കഴിയുമെന്ന് നിസാന്‍ ഇന്ത്യ പ്രഖ്യാപിച്ചു. സിഎസ്ഡി അംഗീകരിച്ച എല്ലാ വിലക്കിഴിവുകളും ഓഫറുകളും രാജ്യമെങ്ങുമുള്ള സിഎസ്ഡി ഡിപ്പോകളിലൂടെ ഡിഫെന്‍സ് ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമായിരിക്കും.
വാങ്ങേണ്ട വാഹനം തെരഞ്ഞെടുക്കല്‍, ഡീലര്‍ രേഖകള്‍ അപ്‌ലോഡ് ചെയ്യല്‍, ലഭ്യതാ സര്‍ട്ടിഫിക്കറ്റ്, പ്രഫോമ ഇന്‍വോയ്‌സ്, ഉപഭോക്തൃ രേഖകള്‍, പ്രാദേശിക വിതരണ ഓര്‍ഡര്‍ (എല്‍എസ്ഒ), കാന്റീന്‍ കാര്‍ഡ്, കെവൈസി, പെയ്മെന്റ് ട്രാന്‍സ്ഫര്‍ വിശദാംശങ്ങള്‍ എന്നിവ ഉള്‍പ്പെടെ സിഎസ്ഡി ഗുണഭോക്താക്കള്‍ക്ക് കാര്‍ വാങ്ങല്‍ പ്രക്രിയകളെല്ലാം ഓണ്‍ലൈനിലാണ്. നിസാന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ഷോപ്പ് അറ്റ് ഹോമില്‍ നിന്ന് വാഹനം ബുക്ക് ചെയ്യാനും ഡീലര്‍ഷിപ്പിനെ അറിയിച്ച് സിഎസ്ഡി ഓഫറുകള്‍ നേടാനും കഴിയും.
ധീരന്‍മാരായ പ്രതിരോധ ഉദ്യോഗസ്ഥരെ സേവിക്കുന്നതില്‍ നിസാന്‍ അഭിമാനിക്കുന്നതായി നിസാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു. നിസാന്‍, ഡാറ്റ്‌സണ്‍ ബ്രാന്‍ഡ് കാറുകള്‍ക്കും എസ്യുവി വിഭാഗത്തില്‍ ഈയിടെ പുറത്തിറക്കിയ നിസാന്‍ മാഗ്‌നൈറ്റിനും മികച്ച പ്രതികരണം ലഭിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിസാന്‍ മാഗ്‌നൈറ്റ് വേരിയന്റുകള്‍ക്ക് കിലോമീറ്ററിന് 29 പൈസയാണ് ഏറ്റവും കുറഞ്ഞ പരിപാലന ചെലവ്. പുതിയ നിസാന്‍ മാഗ്‌നൈറ്റ് എക്‌സ്ഇ വേരിയന്റിന് 4,82,306 രൂപയാണ് വില.