September 18, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നിസാന്‍ വാലന്‍ന്റൈന്‍ വിജയികളെ പ്രഖ്യാപിച്ചു

നിസാന്‍ മാഗ്നൈറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുന്ന ഉപയോക്താക്കള്‍ക്ക് പ്രഖ്യാപിച്ച പരിപാടി

ന്യൂഡെല്‍ഹി: നിസാന്‍ ഇന്ത്യ സംഘടിപ്പിച്ച വാലന്‍ന്റൈന്‍സ് പ്രോഗ്രാമിന്റെ ആദ്യ റൗണ്ടിലെ നൂറ് വിജയികളെ പ്രഖ്യാപിച്ചു. നിസാന്‍ മാഗ്നൈറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുന്ന ഉപയോക്താക്കള്‍ക്ക് പ്രഖ്യാപിച്ച പരിപാടിയായിരുന്നു. മൂന്നുമാസം ഓരോ മുപ്പത് ദിവസത്തിലും നറുക്കെടുപ്പ് ഉണ്ടായിരിക്കും. ഓരോ മാസവും നൂറ് ഉപയോക്താക്കള്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാകും.

ഓരോ മാസവും ഒരു ഉപയോക്താവിന് എസ്‌യുവിയുടെ എക്സ് ഷോറൂം വില പൂര്‍ണമായും (100 ശതമാനം) കാഷ്ബാക്ക് ലഭിക്കും. ഓരോ മാസവും എട്ട് ഉപയോക്താക്കള്‍ക്ക് നിലവില്‍ ബുക്ക് ചെയ്ത വേരിയന്റിനേക്കാള്‍ തൊട്ടടുത്ത ഉയര്‍ന്ന വേരിയന്റ് ലഭിക്കും (വ്യവസ്ഥകള്‍ ബാധകം). ഓരോ മാസവും 25 ഉപയോക്താക്കള്‍ക്ക് ഒരു വര്‍ഷ എക്സ്റ്റെന്‍ഡഡ് വാറന്റി ലഭിക്കും. ഓരോ മാസവും 66 ഉപയോക്താക്കള്‍ക്ക് രണ്ടുവര്‍ഷ/ 20,000 കിമീ മെയിന്റനന്‍സ് പാക്കേജ് ലഭിക്കും.

ഉപയോക്താക്കളെ നിലനിര്‍ത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് വാലന്‍ന്റൈന്‍ ദിനത്തില്‍ ഓഫറുകള്‍ പ്രഖ്യാപിച്ചത്. വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി നിസാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.

നിസാന്‍ മാഗ്നൈറ്റ് സബ്കോംപാക്റ്റ് എസ്യുവി ബുക്ക് ചെയ്തവരുടെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിന് നിസാന്‍ ഇന്ത്യ തങ്ങളുടെ പ്ലാന്റില്‍ ആയിരത്തിലധികം ജീവനക്കാരെ നിയമിച്ച് മൂന്നാമതൊരു ഷിഫ്റ്റ് ആരംഭിച്ചു. മാത്രമല്ല, നിസാന്‍ ഡീലര്‍ഷിപ്പ് ശൃംഖലയില്‍ അഞ്ഞൂറിലധികം ജീവനക്കാരെയും കൂടുതലായി നിയമിച്ചു.

Maintained By : Studio3