പത്ത് കോടി ഇരുചക്ര വാഹനങ്ങള്‍ നിര്‍മിച്ച് ഹീറോ മോട്ടോകോര്‍പ്പ്
അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ മറ്റൊരു പത്ത് കോടി ഇരുചക്ര വാഹനങ്ങള്‍ നിര്‍മിക്കുകയെന്ന ലക്ഷ്യം ഇതോടൊപ്പം ഹീറോ മോട്ടോകോര്‍പ്പ് നിശ്ചയിച്ചു
ന്യൂഡെല്‍ഹി: ഹീറോ മോട്ടോകോര്‍പ്പ് ഇതുവരെ നിര്‍മിച്ചത് പത്ത് കോടി ഇരുചക്ര വാഹനങ്ങള്‍. ആദ്യ അഞ്ച് കോടി യൂണിറ്റ് എന്ന നാഴികക്കല്ല് താണ്ടുന്നതിന് 29 വര്‍ഷമെടുത്തപ്പോള്‍ രണ്ടാമത്തെ അഞ്ച് കോടി യൂണിറ്റ് പിന്നിടുന്നതിന് ഏഴ് വര്‍ഷം മാത്രമാണ് വേണ്ടിവന്നത്.
ഹീറോ മോട്ടോകോര്‍പ്പിനെ ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളാക്കി വളര്‍ത്തിയതില്‍ ഉപയോക്താക്കളെ നന്ദി അറിയിക്കുന്നതായി വില്‍പ്പന, വില്‍പ്പനാനന്തര വിഭാഗം മേധാവി നവീന്‍ ചൗഹാന്‍ പറഞ്ഞു. ഹീറോ മോട്ടോകോര്‍പ്പിന്റെ ഉല്‍പ്പന്നങ്ങളിലും സേവനങ്ങളിലും വിശ്വാസമര്‍പ്പിക്കുന്ന പത്ത് കോടി ഉപയോക്താക്കള്‍ ലോകമെങ്ങും ഉണ്ടെന്നുള്ളത് ചാരിതാര്‍ത്ഥ്യം നല്‍കുന്ന കാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ മറ്റൊരു പത്ത് കോടി ഇരുചക്ര വാഹനങ്ങള്‍ നിര്‍മിക്കുകയെന്ന ലക്ഷ്യം ഇതോടൊപ്പം ഹീറോ മോട്ടോകോര്‍പ്പ് നിശ്ചയിച്ചു. വരുന്ന അഞ്ച് വര്‍ഷത്തില്‍ ഓരോ വര്‍ഷവും പരിഷ്‌കരിച്ചതും പുതിയതുമായ പത്ത് ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുമെന്ന് നവീന്‍ ചൗഹാന്‍ വ്യക്തമാക്കി.
വിവിധ ഇരുചക്ര വാഹന സെഗ്‌മെന്റുകളില്‍ മികച്ച ഉല്‍പ്പന്നങ്ങളാണ് ഹീറോ മോട്ടോകോര്‍പ്പ് വില്‍ക്കുന്നത്. അര്‍ധ നഗര, ഗ്രാമീണ വിപണികളില്‍ മാര്‍ക്കറ്റ് ലീഡറാണ് ഹീറോ മോട്ടോകോര്‍പ്പ്. നഗര മേഖലകളിലും വിവിധ മോഡലുകള്‍ക്ക് ജനപ്രീതി ഏറെയാണ്.