September 10, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2.84 കോടിയുടെ ആത്യാധുനിക സംവിധാനങ്ങളുമായി നിപ്മര്‍

1 min read

തൃശൂര്‍: സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനില്‍ 2.84 കോടി രൂപയുടെ അത്യാധുനിക സംവിധാനങ്ങള്‍ വരുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ നൂറുദിന കര്‍ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
വെര്‍ച്വല്‍ റിയാലിറ്റി അടിസ്ഥാനമാക്കിയുള്ള മോട്ടോര്‍ റീഹാബിലിറ്റേഷന്‍ യൂണിറ്റ്, അഡ്വാന്‍സ്ഡ് ന്യൂറോ ഫിസിയോ തെറാപ്പി യൂണിറ്റ്, ഇന്‍സ്ട്രുമെന്‍റഡ് ഗേറ്റ് ആന്‍ഡ് മോഷന്‍ അനാലിസിസ് ലാബ്, വീല്‍ ട്രാന്‍സ് പ്രൊജക്റ്റ്, പോട്ടറി ആന്‍ഡ് സിറാമിക് യൂണിറ്റ് എന്നിവയാണ് ഇരിങ്ങാലക്കുടയില്‍ സ്ഥിതി ചെയ്യുന്ന നിപ്മറില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന നൂതന സംവിധാനങ്ങള്‍.

  നിക്ഷേപകര്‍ക്കായി തടസ്സരഹിത ജിസിസികള്‍ സ്ഥാപിക്കുന്നത് ഉറപ്പാക്കാന്‍ മാര്‍ഗ്ഗരേഖ

64 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച വെര്‍ച്ചുവല്‍ റിയാലിറ്റി അധിഷ്ഠിതമായ മോട്ടോര്‍ റീഹാബിലിറ്റേഷന്‍ സിസ്റ്റം, 1.03 കോടിയുടെ ന്യൂറോ ഫിസിയോ തെറാപ്പി യൂണിറ്റ്, 72 ലക്ഷം രൂപയുടെ ഇന്‍സ്ട്രുമെന്‍റഡ് -ഗെയ്റ്റ് ആന്‍ഡ് മോഷന്‍ അനാലിസിസ് ലാബ്, 24.02 ലക്ഷം രൂപയുടെ വീല്‍ ട്രാന്‍സ് പ്രൊജക്ട്, 17.4 ലക്ഷം രൂപയുടെ പോട്ടറി ആന്‍ഡ് സിറാമിക് യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനം 19 ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു അധ്യക്ഷത വഹിക്കും.

  ഏജിസ് ഫെഡറൽ ലൈഫ് സൂപ്പർ പ്രൊട്ടക്ട് പ്ലസ് പ്ലാൻ
Maintained By : Studio3