January 21, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എന്‍ഐഐഎസ്ടി-എന്‍ഐടി കാലിക്കറ്റ് സാങ്കേതികസഹകരണം

1 min read

തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക മേഖലകളിലെ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാനുള്ള ധാരണാപത്രത്തില്‍ സിഎസ്ഐആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി (എന്‍ഐഐഎസ്ടി) യും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കാലിക്കറ്റും (എന്‍ഐടി-സി) ഒപ്പു വെച്ചു. പാപ്പനംകോട്ടെ സിഎസ്ഐആര്‍-എന്‍ഐഐഎസ്ടിയില്‍ ദേശീയ സാങ്കേതിക ദിനാചരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ. സി അനന്ദരാമകൃഷ്ണനും എന്‍ഐടി-സി ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണയും ധാരണാപത്രം ഒപ്പുവച്ചത്. നിര്‍മ്മിത ബുദ്ധി, മെഷീന്‍ ലേണിംഗ്, ഭക്ഷ്യസാങ്കേതികവിദ്യ, ജൈവസാങ്കേതികവിദ്യ, കെമിക്കല്‍ സയന്‍സ്, പാരിസ്ഥിതിക സാങ്കേതിക വിദ്യ എന്നീ ഗവേഷണ മേഖലകളിലെ എന്‍ഐടി വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തത്തെ ഡോ. അനന്ദരാമകൃഷ്ണന്‍ സ്വാഗതം ചെയ്തു.

  കേരള ടൂറിസത്തിന്‍റെ അഖിലേന്ത്യാ ഫോട്ടോ പ്രദര്‍ശനം

സിഎസ്ഐആര്‍-എന്‍ഐഐഎസ്ടിയുമായി ധാരണാപത്രം ഒപ്പിട്ടതിലൂടെ എന്‍ഐടി-സി യിലെ ബിരുദ, ബിരുദാനന്തര എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച അവസരങ്ങള്‍ ലഭ്യമാകുമെന്ന് എന്‍ഐടി-സി ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ പറഞ്ഞു. എംടെക് പ്രോഗ്രാമുകള്‍, നൈപുണ്യ വികസന ശില്‍പശാലകള്‍, ഇന്‍സ്ട്രുമെന്‍റേഷന്‍ പരിശീലനം എന്നിവയ്ക്കായി സംയുക്ത പാഠ്യപദ്ധതി വികസനവും കരാര്‍ വിഭാവനം ചെയ്യുന്നു. ചടങ്ങില്‍ സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി ബിസിനസ് ഡെവലപ്മെന്‍റ് യൂണിറ്റ് മേധാവി ഡോ. പി.നിഷി, സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് അക്കാദമിക് വിഭാഗം മേധാവി ഡോ.യു.എസ്.ഹരീഷ് എന്നിവരും സംസാരിച്ചു.

  യെസ് ബാങ്കിന്‍റെ അറ്റാദായത്തിൽ 55.4 ശതമാനം വര്‍ധന
Maintained By : Studio3