Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നാഗാപ്രശ്ന പരിഹാരം; നാഗാലാന്‍ഡ് ‘പാര്‍ലമെന്‍ററി കമ്മിറ്റി’ രൂപീകരിക്കുന്നു

1 min read

കൊഹിമ: കേന്ദ്ര സര്‍ക്കാരും വിവിധ നാഗാ സംഘടനകളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്ക് സൗകര്യമൊരുക്കുന്നതി നാഗാലാന്‍ഡ് ഒരു ‘പാര്‍ലമെന്‍ററി കമ്മിറ്റി’ ഉണ്ടാക്കി. നാഗാലാന്‍ഡ് നിയമസഭയിലെ 60 അംഗങ്ങളും സംസ്ഥാനത്തെ രണ്ട് പാര്‍ലമെന്‍റ് അംഗങ്ങളും അടങ്ങുന്നതാണ് കമ്മിറ്റി. കമ്മിറ്റിയുടെ കണ്‍വീനര്‍ മുഖ്യമന്ത്രി നീഫിയു റിയോ ആയിരിക്കും. ഉപമുഖ്യമന്ത്രി വൈ. പാറ്റണ്‍, പ്രതിപക്ഷ നേതാവ് സെലിയാങ് എന്നിവര്‍ കോ-കണ്‍വീനര്‍മാരായിരിക്കുമെന്നും നാഗാലാന്‍ഡ് ആഭ്യന്തര കമ്മീഷണര്‍ അഭിജിത് സിന്‍ഹ പറഞ്ഞു.”നാഗാ രാഷ്ട്രീയ പ്രശ്നവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ലമെന്‍ററി കമ്മിറ്റി ചര്‍ച്ച ചെയ്യുകയും ഇന്ത്യാ ഗവണ്‍മെന്‍റും നാഗാ രാഷ്ട്രീയ ഗ്രൂപ്പുകളും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന സമാധാന ചര്‍ച്ചകള്‍ സുഗമമാക്കുകയും ചെയ്യും’ആഭ്യന്തര വകുപ്പിന്‍റെ രാഷ്ട്രീയ ബ്രാഞ്ചിന്‍റെ വിജ്ഞാപനം ഉദ്ധരിച്ച് സിന്‍ഹ പറഞ്ഞു.

  ജാവ യെസ്ഡി മെഗാ സര്‍വീസ് ക്യാമ്പ്

നാഷണല്‍ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (എന്‍ഡിപിപി) യില്‍ നിന്ന് നാല് അംഗങ്ങളും ഭാരതീയ ജനതാ പാര്‍ട്ടി,നാഗ പീപ്പിള്‍സ് ഫ്രണ്ട് (എന്‍പിഎഫ്) എന്നിവയില്‍ നിന്ന് അഞ്ചംഗങ്ങള്‍ വീതവും സ്വതന്ത്ര എംഎല്‍എയും മന്ത്രി ടോങ്പാംഗ് ഒസുകും ഇതില്‍ ഉള്‍പ്പെടും. പാര്‍ലമെന്‍ററി കാര്യമന്ത്രി നീബ ക്രോനു സെക്രട്ടറിയായിരിക്കു മെന്നും ചീഫ് സെക്രട്ടറി പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.ദീര്‍ഘകാലമായി നിലനില്‍ക്കുന്ന വിഷയത്തില്‍ മുന്നോട്ടുള്ള വഴി മനസിലാക്കുന്നതിനായി ജൂണ്‍ 19 ന് പാര്‍ലമെന്‍ററി കമ്മിറ്റി യോഗം ചേരുമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

  കന്നി വോട്ടർമാർക്ക് 19 ശതമാനം കിഴിവുമായി എയർ ഇന്ത്യ എക്സ്പ്രസ്

നാഗാലാന്‍ഡിലെ നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സിലിന്‍റെ (എന്‍എസ്സിഎന്‍-ഐഎം) ഇസക്-മുയിവ വിഭാഗവും മറ്റ് സംഘടനകളും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേന്ദ്രവുമായി സമാധാന ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. എന്‍എസ്സിഎന്‍-ഐഎമ്മുമായുള്ള വെടിനിര്‍ത്തല്‍ 1997 മുതല്‍ തുടരുകയാണ്. ഏപ്രില്‍ മാസത്തില്‍ കേന്ദ്രം മൂന്ന് നാഗാ വിമത സംഘടനകളുമായി വെടിനിര്‍ത്തല്‍ കരാറുകള്‍ നീട്ടുകയും ചെയ്തിരുന്നു. 24 വര്‍ഷം മുമ്പ് വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിട്ട ശേഷം എന്‍എസ്സിഎന്‍-ഐഎം കേന്ദ്ര സര്‍ക്കാരുമായി ഡെല്‍ഹിയിലും ഇന്ത്യയ്ക്ക് പുറത്തും 80 ഓളം ചര്‍ച്ചകള്‍ നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്‍എസ്സിഎന്‍-ഐഎമ്മുമായി 2015 ല്‍ ഒരു കരാര്‍ ഒപ്പിട്ടിരുന്നു.കേന്ദ്രങ്ങളുമായുള്ള ചര്‍ച്ചയ്ക്കിടെ നാഗരുടെ 31 ആവശ്യങ്ങളില്‍ പലതും ഏതാണ്ട് പരിഹരിക്കപ്പെട്ടിട്ടുണ്ടെങ്കിലും പ്രത്യേക പതാകയിലും പ്രത്യേക ഭരണഘടനയിലും വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് എന്‍എസ്സിഎന്‍-ഐഎമ്മും രഹസ്യാന്വേഷണ വൃത്തങ്ങളും അറിയിച്ചു.

  സാങ്കേതിക പുരോഗതി യുവാക്കള്‍ നേരിടുന്ന വെല്ലുവിളി: ഇന്ത്യ എംപ്ലോയ്മെന്‍റ് റിപ്പോര്‍ട്ട് -2024

നാഗാലാന്‍ഡ് ഗവര്‍ണറും സമാധാന ചര്‍ച്ചകള്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ മധ്യസ്ഥനുമായ ആര്‍. എന്‍ രവി എസ്സിഎന്‍-ഐഎം ആവശ്യപ്പെട്ടതനുസരിച്ച് സംസ്ഥാനത്തിന് പ്രത്യേക പതാകയും ഭരണഘടനയും വേണമെന്ന ആവശ്യം അടുത്തിടെ നിരസിച്ചിരുന്നു. 2015 ഓഗസ്റ്റ് 3 ന് ഒപ്പുവച്ച ചരിത്രപരമായ ‘ഫ്രെയിംവര്‍ക്ക് കരാര്‍ (എഫ്എ)’ തെറ്റായ വ്യാഖ്യാനങ്ങള്‍ നീക്കം ചെയ്ത് നാഗ പരിഹാര കരാര്‍ ഒപ്പിടുന്നത് വേഗത്തിലാക്കുക എന്ന പാതയിലാണ്. രാഷ്ട്രീയ ചര്‍ച്ചകള്‍ അവസാനിച്ചുവെന്ന് രവി നടത്തിയ “അശ്രദ്ധമായ പ്രസ്താവന” കാരണം അനാവശ്യമായ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു.

Maintained By : Studio3