Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കേന്ദ്രമന്ത്രിസഭ: മാറ്റത്തിന്‍റെ കാറ്റുവീശി നേതാക്കളുടെ യോഗം

1 min read

ന്യൂഡെല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ പുന:സംഘടന നടക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി പ്രസിഡന്‍റ് ജെ പി നദ്ദ എന്നിവരുമായി ചര്‍ച്ച നടത്തി. 2019 മെയ് മാസത്തില്‍ രണ്ടാം തവണയും സര്‍ക്കാര്‍ രൂപീകരിച്ചതിനുശേഷം മോദി മന്ത്രിസഭാ വികസനമോ പുനഃസംഘടനയോ നടത്തിയിട്ടില്ല. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബിജെപി നേതാക്കളുമായും പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനാല്‍ ഉത്തര്‍പ്രദേശിലും മന്ത്രിസഭാ വിപുലീകരണത്തെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മോദി കേന്ദ്രമന്ത്രിമാരുമായി വിവിധ ബാച്ചുകളായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും അപ്പോള്‍ പാര്‍ട്ടി അധ്യക്ഷന്‍ നദ്ദയും അവിടെയുണ്ടായിരുന്നുവെന്നും ബിജെപി വൃത്തങ്ങല്‍ സൂചിപ്പിക്കുന്നു.

  ജാവ യെസ്ഡി മെഗാ സര്‍വീസ് ക്യാമ്പ്

ഉത്തര്‍പ്രദേശില്‍ നിന്നുള്ള പാര്‍ട്ടി സഖ്യകക്ഷികള്‍ ഷായെ സന്ദര്‍ശിച്ചതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ വസതിയില്‍ ബിജെപിയിലെ ഉന്നത നേതാക്കളുടെ ചര്‍ച്ചകള്‍ നടന്നത്. ആദ്യ മോദി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന അപ്ന ദളിന്‍റെ അനുപ്രിയ പട്ടേല്‍ ഉള്‍പ്പെടെ ഡെല്‍ഹിയിലെത്തിയിരുന്നു. ഈ ചര്‍ച്ചകളെക്കുറിച്ച് പാര്‍ട്ടിയില്‍ നിന്ന് ഔദ്യോഗിക പ്രസ്താവനകളൊന്നും വന്നിട്ടില്ല. വിവിധ സംസ്ഥാനങ്ങളിലെ സംഘടനകളുടെയും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെയും അവലോകനത്തില്‍ ബിജെപി ഏര്‍പ്പെട്ടിരിക്കുകയാണ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുമായി നദ്ദ കൂടിക്കാഴ്ചയും നടത്തിയിരുന്നു. കോവിഡ് -19 പകര്‍ച്ചവ്യാധിയുടെ സമയത്ത് ബിജെപി നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അവലംബിക്കേണ്ട തന്ത്രങ്ങളെക്കുറിച്ചും യോഗം അവലോകനം ചെയ്തിരുന്നു. അടുത്ത വര്‍ഷം തുടക്കത്തില്‍ ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടി ഒരുങ്ങുമ്പോള്‍, ബിജെപിയുടെ സാമൂഹിക സമവാക്യം മെച്ചപ്പെടുത്താന്‍ വിവിധ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

  കന്നി വോട്ടർമാർക്ക് 19 ശതമാനം കിഴിവുമായി എയർ ഇന്ത്യ എക്സ്പ്രസ്
Maintained By : Studio3