November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മുത്തൂറ്റ് ഫിനാന്‍സിന് 1079 കോടി രൂപയുടെ അറ്റാദായം

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് നടപ്പുസാമ്പത്തിക വര്‍ഷം ജൂണില്‍ അവസാനിച്ച ആദ്യ പാദത്തില്‍ മുത്തൂറ്റ് ഫിനാന്‍സിന് 1079 കോടി രൂപയുടെ അറ്റാദായം. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 975 കോടി രൂപയായിരുന്നു അറ്റാദായം. 11 ശതമാനമാണ് വര്‍ധന. മൊത്തം വരുമാനം 23 ശതമാനം ഉയര്‍ന്ന് 3,710 കോടി രൂപയായി. മുന്‍ വര്‍ഷം സമാനപാദത്തില്‍ 3,026 കോടി രൂപയായിരുന്നു. സ്വര്ണ വായ്പയില്‍ കമ്പനി ചരിത്രനേട്ടമാണ് കൈവരിച്ചത്. സ്വര്‍ണ വായ്പാ ആസ്തി 11 ശതമാനം ഉയര്‍ന്ന് 8,043 കോടി രൂപയിലെത്തി. കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തികളുടെ മൂല്യം 84,324 കോടി രൂപയാണ്. അതേസമയം, കമ്പനി 1196 കോടി രൂപയുടെ സംയോജിത അറ്റാദായം നേടി. അറ്റാദായത്തില്‍ 14 ശതമാനമാണ് വര്‍ധന. കമ്പനി കൈകാര്യം ചെയ്യുന്ന സംയോജിത ആസ്തികളുടെ മൂല്യം 98,000 കോടി കടന്നു. 2024 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിലെ കണക്കുകള്‍ പ്രകാരം മുത്തൂറ്റ് ഫിനാന്‍സിന് മൊത്തം 6,759 ശാഖകളാണുള്ളത്. കമ്പനിയുടെ വായ്പാ ആസ്തി എക്കാലത്തെയും ഉയര്‍ ഹന്ന നിരക്കാണ് നേടിയത്. സബ്സിഡറിയടക്കം മികച്ച മുന്നേറ്റമാണ് ഒന്നാം പാദത്തില്‍ കാഴ്ചവെച്ചതെന്ന് മുത്തൂറ്റ് ഫിനാന്‍സ് ചെയര്‍മാന്‍ ശ്രീ ജോര്‍ജ് ജേക്കബ് മുത്തൂറ്റ് പറഞ്ഞു. ഹൗസിംഗ് ഫിനാന്‍സ് വിഭാഗത്തില്‍ 221 കോടി രൂപയാണ് വിതരണം ചെയ്തത്. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 109 കോടി രൂപയായിരുന്നുവെന്ന് മാനേജിംഗ് ഡയറക്ടര്‍ ശ്രീ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു,

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം
Maintained By : Studio3