January 13, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സോണി ബ്രാവിയ 8 ഒഎല്‍ഇഡി ടിവികള്‍ വിപണിയിൽ

1 min read

കൊച്ചി: സോണി ഇന്ത്യയുടെ ഹോം എന്റര്‍ടെയ്‌ന്‍മെന്റ്‌ സംവിധാനങ്ങളിലേക്ക്‌ പുതുനിര കൂടി കൂട്ടിച്ചേര്‍ത്ത്‌ ബ്രാവിയ 8 ഒഎല്‍ഇഡി ടിവി ശ്രേണി വിപണിയിലെത്തിച്ചു. അത്യാധുനിക ഒഎല്‍ഇഡി സാങ്കേതിക വിദ്യയും നൂതന എഐ പ്രോസസര്‍ എക്‌സ്‌ആറും സംയോജിപ്പിച്ചുള്ളതാണ്‌ പുതിയ ടിവി ശ്രേണി. സിനിമകളും മറ്റും മികച്ച ഗുണനിലവാരത്തില്‍ ആസ്വദിക്കാനാവുന്ന സ്‌റ്റുഡിയോ കാലിബ്രേറ്റഡ്‌ മോഡാണ്‌ ബ്രാവിയ 8 സീരീസിന്റെ പ്രധാന സവിശേഷതകളിലൊന്ന്‌. നിലവിലുള്ള നെറ്റ്‌ഫ്‌ലിക്‌സ്‌ അഡാപ്‌റ്റീവ്‌ കാലിബ്രേറ്റഡ്‌ മോഡ്‌, സോണി പിക്‌ചേഴ്‌സ്‌ കോര്‍ കാലിബ്രേറ്റഡ്‌ മോഡ്‌ എന്നിവയ്‌ക്ക്‌ പുറമേ പ്രൈം വീഡിയോ കാലിബ്രേറ്റഡ്‌ മോഡും ബ്രാവിയ 8 ശ്രേണിയിലുണ്ട്‌. കെ65 എക്‌സ്‌ആര്‍ 80 മോഡലിന്‌ 3,14,990 രൂപയും കെ55 എക്‌സ്‌ആര്‍ 80 മോഡലിന്‌ 2,19,990 രൂപയുമാണ്‌ വില.

  നഗരാസൂത്രണം സംയോജിത രീതിയിലേക്ക് മാറണം

അതിവേഗ ദൃശ്യങ്ങള്‍ മികച്ചതും മങ്ങലില്ലാത്ത തുമാക്കി നിലനിര്‍ത്തുന്ന എക്‌സ്‌ആര്‍ ഒഎല്‍ഇഡി മോഷന്‍ ടെക്‌നോളജിയും സോണിയുടെ കോഗ്നിറ്റീവ്‌ പ്രോസസര്‍ എക്‌സ്‌ആര്‍ കരുത്തേകുന്ന എക്‌സ്‌ആര്‍ 4കെ അപ്‌സ്‌കേലിങ്‌ സാങ്കേതിക വിദ്യയും പ്രധാന ആകര്‍ഷണമാണ്‌. സോണി പിക്‌ചേഴ്‌സിനു പുറമെ 4,00,000 സിനിമകളിലേക്കും ടിവി എപ്പിസോഡു കളിലേക്കും 10,000 ആപ്പുകളിലേക്കും ഗെയിമുകളിലേക്കും പ്രവേശനം നല്‍കുന്ന ഗൂഗിള്‍ ടിവിയും ബ്രാവിയ 8 ടിവികളിലുണ്ട്‌. പ്ലേസ്‌റ്റേഷന്‍ അഞ്ചില്‍ ഗെയിമുകള്‍ കളിക്കാവുന്ന തരത്തിലാണ്‌ ബ്രാവിയ 8 ശ്രേണിയുടെ രൂപകല്‍പ്പന. രണ്ട്‌ വര്‍ഷത്തെ സമഗ്ര വാറന്റിയോടെ എത്തുന്ന പുതിയ ബ്രാവിയ 8 ടിവികള്‍ 164 സെ.മീ (65), 139 സെ.മീ (55) എന്നീ വലിപ്പങ്ങളില്‍ ലഭ്യമാകും. ഇരു മോഡലുകളും ഇന്ത്യയിലെ എല്ലാ സോണി സെന്ററുകളിലും പ്രമുഖ ഇലക്ട്രോണിക്‌ സ്‌റ്റോറുകളിലും ഇ-കൊമേഴ്‌സ്‌ പോര്‍ട്ടലുകളിലും ലഭ്യമാണ്‌.

  നഗരാസൂത്രണം സംയോജിത രീതിയിലേക്ക് മാറണം
Maintained By : Studio3