മൈക്രോസോഫ്റ്റ് ടീംസ് ആപ്പ് മലയാളത്തില്‍
മലയാളത്തില്‍ ലഭിച്ച സന്ദേശങ്ങള്‍ ആപ്ലിക്കേഷന്‍ വഴി കേള്‍ക്കാം
കൊച്ചി: മൈക്രോസോഫ്റ്റിന്റെ ആശയവിനിമയ പ്ലാറ്റ്‌ഫോമായ മൈക്രോസോഫ്റ്റ് ടീംസ് ആപ്പ് ഇനി മുതല്‍ മലയാളത്തില്‍ ലഭ്യമാകും. ആപ്പ് വഴി ഓരോരുത്തര്‍ക്കും വീഡിയോ കോളിംഗ്, ടെക്സ്റ്റ് ചാറ്റ്, ഡോക്യുമെന്റ് ഷെയറിംഗ് തുടങ്ങിയവ സാധ്യമായിരിക്കും. ഐഒഎസ്, ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് മൈക്രോസോഫ്റ്റ് ടീംസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഡെസ്‌ക്‌ടോപ്പ് ആപ്ലിക്കേഷനും ലഭ്യമാണ്.
മൈക്രോസോഫ്റ്റ് ടീംസ് ആപ്പില്‍ മലയാളം തെരഞ്ഞെടുത്താല്‍ പിന്നീട് മറിച്ചു ചിന്തിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും ഇംഗ്ലീഷ് ഭാഷയിലേക്ക് മാറാനും കഴിയും. മലയാളത്തില്‍ ലഭിച്ച സന്ദേശങ്ങള്‍ ആപ്ലിക്കേഷന്‍ വഴി കേള്‍ക്കാം. ടീംസ് ആപ്പിലൂടെ 300 ആളുകളുമായി 24 മണിക്കൂര്‍ നേരത്തേക്ക് സൗജന്യമായി സംസാരിക്കാന്‍ കഴിയും. ടീംസ് ആപ്ലിക്കേഷന്‍ ഉപയോഗിക്കാത്തവരുമായും വീഡിയോ കോള്‍ ലിങ്കുകള്‍ പങ്കിടാന്‍ കഴിയും.
സുഹൃത്തുക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ വെബ് ബ്രൗസര്‍ ഉപയോഗിച്ച് മീറ്റിംഗുകളില്‍ പങ്കെടുക്കാം. മാത്രമല്ല, ടുഗദര്‍ മോഡ് ഉപയോഗിച്ച് ഇത്തരം യോഗങ്ങളിലെ എല്ലാവരും ഒരേ മുറിയിലിരിക്കുന്ന അനുഭവം സൃഷ്ടിക്കാന്‍ കഴിയും. ചാറ്റിംഗും മറ്റ് ഫീച്ചറുകളുമെല്ലാം പ്രാദേശിക ഭാഷയില്‍ ലഭ്യമാകും.