മനം കവരാന്‍ എംജി6 എക്‌സ്പവര്‍ സ്‌പോര്‍ട്‌സ്‌കാര്‍
1 min read[perfectpullquote align=”left” bordertop=”false” cite=”” link=”” color=”#ff0000″ class=”” size=””]രണ്ടാം തലമുറ എംജി6 കോംപാക്റ്റ് സെഡാന്‍ അടിസ്ഥാനമാക്കിയാണ് പുതിയ സ്‌പോര്‍ട്‌സ്‌കാര്‍ നിര്‍മിച്ചത് [/perfectpullquote]ലണ്ടന്‍: എംജി6 എക്‌സ്പവര്‍ ആഗോളതലത്തില്‍ അനാവരണം ചെയ്തു. സ്‌പോര്‍ട്‌സ്‌കാറിന്റെ ചിത്രങ്ങളാണ് എംജി മോട്ടോര്‍ പുറത്തുവിട്ടത്. പ്രൊഡക്ഷന്‍ കാറായി എംജി6 എക്‌സ്പവര്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എംജി എക്‌സ്പവര്‍ ബ്രാന്‍ഡില്‍നിന്ന് ഇതിനുമുമ്പ് പുറത്തുവന്ന മോഡല്‍ 2003 മുതല്‍ 2005 വരെ നിര്‍മിച്ച എക്‌സ്പവര്‍ എസ്‌വി സ്‌പോര്‍ട്‌സ്‌കാര്‍ ആയിരുന്നു.
രണ്ടാം തലമുറ എംജി6 കോംപാക്റ്റ് സെഡാന്‍ അടിസ്ഥാനമാക്കിയാണ് പുതിയ സ്‌പോര്‍ട്‌സ്‌കാര്‍ നിര്‍മിച്ചത്. സാധാരണ സ്‌പോര്‍ട്‌സ്‌കാറുകളില്‍ കാണുന്നതുപോലെ, എയ്‌റോ കിറ്റ് സഹിതം സ്‌പോര്‍ട്ടി, അഗ്രസീവ് അള്‍ട്രാ വൈഡ് ബോഡി ഡിസൈന്‍ നല്‍കി. താഴ്ന്ന സ്റ്റാന്‍സ് ലഭിച്ചു. പിറകില്‍ കാര്‍ബണ്‍ ഫൈബര്‍ സ്‌പോയ്‌ലര്‍, ഡിഫ്യൂസറുകള്‍ എന്നിവ കാണാം.
കാറിനകം കറുപ്പില്‍ തീര്‍ത്തു. കോണ്‍ട്രാസ്റ്റ് തുന്നലുകള്‍, നടുവിലെ ആം റെസ്റ്റില്‍ എക്‌സ്പവര്‍ ലോഗോ എന്നിവ ഉള്‍പ്പെടെ പച്ച ഘടകങ്ങളും കാണാം. അല്‍ക്കാന്ററ തുകല്‍ ഉപയോഗിച്ച് ത്രീ സ്‌പോക്ക് മള്‍ട്ടി ഫംഗ്ഷണല്‍ സ്റ്റിയറിംഗ് വളയം പൊതിഞ്ഞു. മികച്ചയിനം തുകല്‍ ഉപയോഗിച്ച് അകത്തെ ഡോര്‍ പാനലുകള്‍ അലങ്കരിച്ചു. കാര്‍ വിപണിയിലെത്തുമ്പോള്‍ കാബിനില്‍ കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ ഉണ്ടായിരിക്കും.
1.5 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് എന്‍ജിനും ഹൈ പവര്‍ പെര്‍മനന്റ് മാഗ്നറ്റ് സിങ്ക്രണസ് മോട്ടോറും ഉള്‍പ്പെടുന്ന ഹൈ പെര്‍ഫോമന്‍സ് പ്ലഗ് ഇന്‍ ഹൈബ്രിഡ് സംവിധാനമാണ് എംജി6 എക്‌സ്പവര്‍ സ്‌പോര്‍ട്‌സ്‌കാറിന് കരുത്തേകുന്നത്. ആകെ 301 ബിഎച്ച്പി കരുത്തും 480 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ ആറ് സെക്കന്‍ഡ് മതി. 10 സ്പീഡ് ഇഡിയു രണ്ടാം തലമുറ ഇന്റലിജന്റ് ഇലക്ട്രിക് ഡ്രൈവ് ഗിയര്‍ബോക്‌സ് നല്‍കി.
ഹൈ പെര്‍ഫോമന്‍സ് പ്ലഗ് ഇന്‍ ഹൈബ്രിഡ് സംവിധാനമാണ് സ്‌പോര്‍ട്‌സ്‌കാറിന് കരുത്തേകുന്നത്