ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്
മുംബൈ: ബറോഡ ബിഎന്‍പി പാരിബാസ് അസറ്റ് മാനേജുമെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്(ബറോഡ ബിഎന്‍പി പാരിബാസ് എഎംസി) കുട്ടികളുടെ ഭാവി സൂരക്ഷിതമാക്കുന്നതിന് രക്ഷാകര്‍ത്താക്കളെ സഹായിക്കുന്നതിനായി രൂപകല്പന ചെയ്തിട്ടുള്ള സൊലൂഷന്‍ ഓറിയന്റഡ് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് പദ്ധതിയായ ബറോഡ ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ടിന്റെ പുതിയ ഫണ്ട് ഓഫര്‍(എന്‍എഫ്ഒ) പ്രഖ്യാപിച്ചു. സൊലൂഷന്‍ ഓറിയന്റഡ് ഫണ്ടിന്റെ എന്‍എഫ് ഒ 2024 ഡിസംബര്‍ ആറിന് ആരംഭിക്കുകയും 2024 ഡിസംബര്‍ 20ന് അവസാനിക്കുകയും ചെയ്യും. ഈ സ്‌കീമിന്റെ ബെഞ്ച്മാര്‍ക്ക് സൂചിക നിഫ്റ്റി 500 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്‌സ് ആണ്. മിസ്റ്റര്‍ പ്രതീഷ് കൃഷ്ണനാണ് ഈ ഫണ്ട് മാനേജ് ചെയ്യുന്നത്.