ആക്സിസ് നിഫ്റ്റി ഇന്ത്യ ഡിഫന്‍സ് ഇന്‍ഡക്സ് ഫണ്ട്
കൊച്ചി: അസറ്റ് മാനേജ്മെന്‍റ് കമ്പനികളിലൊന്നായ ആക്സിസ് മ്യൂച്വല്‍ ഫണ്ടിന്‍റെ പുതിയ ഫണ്ടായ ‘ആക്സിസ് നിഫ്റ്റി ഇന്ത്യ ഡിഫന്‍സ് ഇന്‍ഡക്സ് ഫണ്ട്’ പുറത്തിറക്കി. നിഫ്റ്റി ഇന്ത്യ ഡിഫന്‍സ് ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്സിനെ പിന്തുടരുന്ന ഒരു ഓപ്പണ്‍ എന്‍ഡഡ് ഇന്‍ഡക്സ് ഫണ്ടാണിത്. പുതിയ ഫണ്ട് ഓഫറിന്‍റെ സബ്സ്ക്രിപ്ഷന്‍ ഏപ്രില്‍ 10ന് ആരംഭിച്ച് ഏപ്രില്‍ 24-ന് അവസാനിക്കും. ഈ ഫണ്ടിന്‍റെ കുറഞ്ഞ നിക്ഷേപ തുക 100 രൂപയാണ് തുടര്‍ന്ന് 1 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം നടത്താം. അലോട്ട്മെന്‍റ് തീയതി മുതല്‍ 15 ദിവസത്തിനുള്ളില്‍ നിക്ഷേപം പിന്‍വലിക്കുകയോ മാറ്റുകയോ ചെയ്താല്‍ 0.25 ശതമാനം ഈടാക്കും. 15 ദിവസത്തിന് ശേഷം പിന്‍വലിക്കുകയാണെങ്കില്‍ ഈ നിരക്ക് ബാധകമല്ല. ‘നിഫ്റ്റി ഇന്ത്യ ഡിഫന്‍സ് ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്സിന്‍റെ’ പ്രകടനത്തിന് സമാനമായ നേട്ടം നിക്ഷേപകര്‍ക്ക് നല്‍കാനാണ് ആക്സിസ് നിഫ്റ്റി ഇന്ത്യ ഡിഫന്‍സ് ഇന്‍ഡക്സ് ഫണ്ട് ലക്ഷ്യമിടുന്നത്. ട്രാക്കിംഗ് വ്യതിയാനങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും ഈ ഫണ്ടിന്‍റെ പ്രവര്‍ത്തനം. വര്‍ദ്ധിച്ചുവരുന്ന ആഗോള പ്രതിരോധ ചെലവുകള്‍, ഇന്ത്യയുടെ വേഗതയേറിയ പ്രതിരോധ രംഗത്തെ നവീകരണം, ആഭ്യന്തര നിര്‍മ്മാണത്തിനും കയറ്റുമതിക്കും സര്‍ക്കാര്‍ നല്‍കുന്ന ശക്തമായ പിന്തുണ എന്നിവയിലൂടെ ഉയര്‍ന്നു വരുന്ന ദീര്‍ഘകാല അവസരങ്ങളില്‍ പങ്കാളികളാകാന്‍ ഈ ഫണ്ട് നിക്ഷേപകര്‍ക്ക് അവസരമൊരുക്കുന്നു. കുറഞ്ഞ ചിലവിലുള്ളതും സുതാര്യവും വ്യവസ്ഥാപിതവുമായ ഒരു നിക്ഷേപ രീതിയാണിത്. നന്ദിക് മല്ലിക്, രോഹിത് ഗൗതം എന്നിവരാണ് ഫണ്ട് മാനേജര്‍മാര്‍.

https://shorturl.fm/JILN7