Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നിരത്തുകള്‍ വാഴാന്‍ മെഴ്‌സേഡസ് എഎംജി ഇ63 എസ്

എക്‌സ് ഷോറൂം വില 1.70 കോടി രൂപ  

പുണെ: മെഴ്‌സേഡസ് എഎംജി ഇ63 എസ് 4മാറ്റിക്പ്ലസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.70 കോടി രൂപയാണ് എക്‌സ് ഷോറൂം വില. പൂര്‍ണമായും നിര്‍മിച്ചശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്. ഈയിടെ അവതരിപ്പിച്ച ബിഎംഡബ്ല്യു എം5 കോമ്പറ്റീഷനാണ് പ്രധാന എതിരാളി.

4.0 ലിറ്റര്‍, ബൈ ടര്‍ബോ, വി8 എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 603 ബിഎച്ച്പി കരുത്തും 850 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി ഘടിപ്പിച്ച 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് നാല് ചക്രങ്ങളിലേക്കും കരുത്ത് കൈമാറുന്നത്. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കുന്നതിന് ഈ പെര്‍ഫോമന്‍സ് സലൂണിന് 3.4 സെക്കന്‍ഡ് മതി. എം മോഡ് ഉപയോഗിക്കുമ്പോള്‍, സ്റ്റിയറിംഗ് മൗണ്ടഡ് പാഡില്‍ ഷിഫ്റ്ററുകള്‍ ഉപയോഗിച്ച് ഗിയര്‍ ഷിഫ്റ്റുകള്‍ നടത്താം. ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റം ലഭിച്ചതാണ് മെഴ്‌സേഡസ് എഎംജി ഇ63 എസ്. ‘റേസ്’ മോഡ് ആക്റ്റിവേറ്റ് ചെയ്ത്, ഇഎസ്പി സ്വിച്ച്ഓഫ് ചെയ്താല്‍ റിയര്‍ വീല്‍ ഡ്രൈവിലേക്ക് മാറാം.

  ടിവിഎസ് ജൂപ്പിറ്റര്‍ 125 ഡ്യുവല്‍ ടോണ്‍ സ്മാര്‍ട്ട്കണക്ട്

സ്റ്റാന്‍ഡേഡ് മെഴ്‌സേഡസ് ബെന്‍സ് ഇ ക്ലാസ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. സമാനമായ എക്സ്റ്റീരിയര്‍ സ്റ്റൈലിംഗ് ലഭിച്ചതാണ് എഎംജി വകഭേദം. അതേസമയം പെര്‍ഫോമന്‍സ് വര്‍ധിപ്പിക്കുന്ന ചില മാറ്റങ്ങള്‍ കാണാം. പുതുക്കിപ്പണിത മുന്‍ഭാഗത്ത്, കുത്തനെ നല്‍കിയ പന്ത്രണ്ട് ക്രോം സ്ലാറ്റുകള്‍ സഹിതം വലിയ എഎംജി ഗ്രില്‍ കാണാന്‍ കഴിയും. വിസ്തൃതമായ എയര്‍ ഇന്‍ലെറ്റുകള്‍ നല്‍കി ബംപര്‍ പുനര്‍രൂപകല്‍പ്പന ചെയ്തു. ഭാരം കുറഞ്ഞ 20 ഇഞ്ച് 5 സ്‌പോക്ക് അലോയ് വീലുകളിലാണ് മെഴ്‌സേഡസ് എഎംജി ഇ63 എസ് ഓടുന്നത്. മാറ്റ് ബ്ലാക്ക്, ഹൈ ഗ്ലോസ് ടൈറ്റാനിയം ഗ്രേ എന്നിവയാണ് ചക്രങ്ങളുടെ കളര്‍ ഓപ്ഷനുകള്‍.

  ടിവിഎസ് ജൂപ്പിറ്റര്‍ 125 ഡ്യുവല്‍ ടോണ്‍ സ്മാര്‍ട്ട്കണക്ട്

കാറിനകത്ത് പ്രത്യേക എഎംജി ട്രീറ്റ്‌മെന്റ് നല്‍കി. ഇപ്പോള്‍ ഇരട്ട 2 സ്‌പോക്ക് ഡിസൈന്‍ ലഭിച്ച പുതിയ ‘എഎംജി പെര്‍ഫോമന്‍സ്’ സ്റ്റിയറിംഗ് വളയം ലഭിച്ചു. സ്പര്‍ശിക്കാന്‍ കഴിയുന്ന പ്രതലം നല്‍കി ഫിസിക്കല്‍ ബട്ടണുകള്‍ എടുത്തുകളഞ്ഞു. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മീഡിയ ഡിസ്‌പ്ലേ എന്നിവ ഇവിടെ നിയന്ത്രിക്കാം. 12.25 ഇഞ്ച് വലുപ്പമുള്ള രണ്ട് സ്‌ക്രീനുകള്‍ കുടികൊള്ളുന്നതാണ് വീതിയേറിയ സ്‌ക്രീന്‍ ലേഔട്ട്. മോഡേണ്‍ ക്ലാസിക്, സ്‌പോര്‍ട്ട്, സൂപ്പര്‍സ്‌പോര്‍ട്ട് എന്നീ മൂന്ന് എഎംജി ഡിസ്‌പ്ലേകള്‍ തെരഞ്ഞെടുക്കാന്‍ കഴിയും.

Maintained By : Studio3