ഇന്ത്യയില്‍ ഇതാദ്യമായി മെഴ്‌സേഡസ് എഎംജി ഇ53
ഇന്ത്യ എക്‌സ് ഷോറൂം വില 1.02 കോടി രൂപ
പുണെ: മെഴ്‌സേഡസ് എഎംജി ഇ53 4മാറ്റിക്പ്ലസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.02 കോടി രൂപയാണ് രാജ്യമെങ്ങും എക്‌സ് ഷോറൂം വില. ഇന്ത്യന്‍ വിപണിയില്‍ ഇതാദ്യമായാണ് എഎംജി ഇ53 അവതരിപ്പിക്കുന്നത്.
കാഴ്ച്ചയില്‍, പ്രത്യേക എഎംജി ഗ്രില്‍, ഫ്‌ളാറ്റ് എല്‍ഇഡി ഹെഡ്‌ലാംപുകള്‍ എന്നിവ നല്‍കി മുന്‍ഭാഗം റീസ്റ്റൈല്‍ ചെയ്തു. പന്ത്രണ്ട് വെര്‍ട്ടിക്കല്‍ സ്ലാറ്റുകള്‍, മധ്യത്തിലായി വലിയ സ്റ്റാര്‍ എന്നിവ കാണാം. പിറകില്‍ രണ്ട് പുതിയ ടെയ്ല്‍ലൈറ്റുകള്‍ നല്‍കി. ഇപ്പോള്‍ ബൂട്ട്‌ലിഡിലേക്ക് നീണ്ടിരിക്കുന്നു. റീസ്‌റ്റൈല്‍ ചെയ്തതും ഭാരം കുറഞ്ഞതുമായ 19 ഇഞ്ച് അലോയ് വീലുകളിലാണ് മെഴ്‌സേഡസ് എഎംജി ഇ53 ഓടുന്നത്. ചക്രങ്ങളില്‍ അഞ്ച് 2 സ്‌പോക്ക് ഡിസൈന്‍ കാണാം.
മികച്ച അന്തരീക്ഷം നല്‍കുന്നതും ഉന്നത നിലവാരമുള്ള വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ചതുമാണ് കാബിന്‍. നാപ്പ തുകല്‍ ഉപയോഗിച്ച് സീറ്റുകള്‍ പൊതിഞ്ഞു. സീറ്റുകളില്‍ പ്രത്യേക എഎംജി അപോള്‍സ്റ്ററി നല്‍കി. മുന്നിലെ സീറ്റുകളുടെ ബാക്ക്‌റെസ്റ്റുകളില്‍ എഎംജി ബാഡ്ജ് കാണാം. ഓരോരുത്തര്‍ക്കും ക്രമീകരിക്കാവുന്ന ആംബിയന്റ് ലൈറ്റിംഗ് സ്റ്റാന്‍ഡേഡായി നല്‍കി. ടച്ച്‌സ്‌ക്രീന്‍, ടച്ച്പാഡ് എന്നിവ സഹിതമുള്ള എംബിയുഎക്‌സ് ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റമാണ് മറ്റൊരു ഹൈലൈറ്റ്. ഇന്റലിജന്റ് വോയ്‌സ് കണ്‍ട്രോള്‍, പ്രത്യേക എഎംജി ഡിസ്‌പ്ലേകള്‍, സെറ്റിംഗ്‌സ് എന്നിവ ലഭിച്ചു.
എക്‌സോസ്റ്റ് ഗ്യാസ് ടര്‍ബോചാര്‍ജര്‍, ഇലക്ട്രിക് കംപ്രസര്‍ എന്നിവ സഹിതം 3.0 ലിറ്റര്‍, ഇന്‍ലൈന്‍ 6 സിലിണ്ടര്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 429 ബിഎച്ച്പി കരുത്തും 520 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി എഎംജി സ്പീഡ്ഷിഫ്റ്റ് ടിസിടി 9ജി ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചു. മൂന്നക്ക വേഗം കൈവരിക്കുന്നതിന് 4.5 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 250 കിലോമീറ്ററാണ് ടോപ് സ്പീഡ്.