Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഒരു ലക്ഷം കോടി വിപണി മൂല്യം കടക്കുന്ന കേരളത്തിലെ ആദ്യത്തെ ലിസ്റ്റ് ചെയ്ത കമ്പനിയായി മുത്തൂറ്റ് ഫിനാന്‍സ്

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് ഒരു ലക്ഷം കോടി രൂപ വിപണി മൂല്യം കടക്കുന്ന കേരളത്തിലെ ആദ്യത്തെ ലിസ്റ്റ് ചെയ്ത കമ്പനിയായി മാറി. ബിഎസ്ഇയില്‍ ഓഹരി വില 2,542.90 രൂപ എന്ന എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. വിപണി മൂലധനത്തിന്‍റെ കാര്യത്തില്‍ മുത്തൂറ്റ് ഫിനാന്‍സ് ഇപ്പോള്‍ ഇന്ത്യയിലെ ലിസ്റ്റ് ചെയ്ത മികച്ച 100 കമ്പനികളുടെ പട്ടികയില്‍ ഇടം നേടി. ഈ നേട്ടം മുത്തൂറ്റ് ഫിനാന്‍സിന്‍റെ തുടര്‍ച്ചയായ ബിസിനസ്സ് മികവും നിക്ഷേപകരുടെ വിശ്വാസവുമാണ് കാണിക്കുന്നത്. 2025 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം കൈകാര്യം ചെയ്യുന്ന വായ്പ ആസ്തി 1.22 ലക്ഷം കോടി രൂപയിലെത്തി. സ്വര്‍ണ്ണപ്പണ വായ്പ ആസ്തി ഒരു ലക്ഷം കോടി രൂപ കടന്നു, കൂടാതെ 5,352 കോടി രൂപയുടെ സംയോജിത അറ്റാദായം നേടി. ഇത് കമ്പനിയുടെ ശക്തമായ പ്രകടനത്തെയാണ് കാണിക്കുന്നത്. 2021 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ മുത്തൂറ്റ് ഫിനാന്‍സിന്‍റെ ഓഹരി വില 1,120 രൂപയിലെത്തിയപ്പോള്‍ 50,000 കോടി രൂപയുടെ വിപണി മൂല്യം കൈവരിച്ചു. വെറും നാല് വര്‍ഷം കൊണ്ട് 2025 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തോടെ ഓഹരി വില 1,850 രൂപയിലെത്തി യപ്പോള്‍ കമ്പനി 75,000 കോടി രൂപ വിപണി മൂല്യത്തിലേക്ക് ഉയര്‍ന്നു. ഇത് നിക്ഷേപകരുടെ തുടര്‍ച്ചയായ വിശ്വാസത്തെയും വളര്‍ച്ചാ മുന്നേറ്റത്തെയുമാണ് കാണിക്കുന്നത്. ഒരു ലക്ഷം കോടി രൂപയുടെ വിപണി മൂലധനം മറികടക്കുന്നത് മുത്തൂറ്റ് ഫിനാന്‍സിന് മാത്രമല്ല കേരളത്തിനും സ്വര്‍ണ്ണപ്പണയ വ്യവസായത്തിനും മൊത്തത്തില്‍ ഒരു ചരിത്രപരമായ നേട്ടമാണ്. തങ്ങളുടെ ശക്തമായ അടിത്തറ, സ്ഥിരതയാര്‍ന്ന പ്രകടനം, ഉപഭോക്താക്കള്‍ക്ക് പ്രഥമ പരിഗണന നല്‍കുന്ന സമീപനം, ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ തങ്ങളില്‍ അര്‍പ്പിച്ച വിശ്വാസം എന്നിവയിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. ആവശ്യമുള്ള സമയങ്ങളില്‍ രാജ്യത്തെ കുടുംബങ്ങള്‍ക്ക് ഒരു തുണയായി മാറുന്ന സ്വര്‍ണ്ണപ്പണയ മേഖലയുടെ വര്‍ദ്ധിച്ചുവരുന്ന അംഗീകാരവും ഔപചാരികതയുമാണ് ഇത് എടുത്തുകാണിക്കുന്നത്. തങ്ങളുടെ വിപുലമായ ബ്രാഞ്ച് ശൃംഖലയിലൂടെ സാമ്പത്തിക ഉള്‍ക്കൊള്ളല്‍ വര്‍ദ്ധിപ്പിക്കുന്നതിനും എല്ലാ ഓഹരി ഉടമകള്‍ക്കും സുസ്ഥിരമായ മൂല്യം നല്‍കുന്നതിനും പ്രതിജ്ഞാബദ്ധരാണെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.

  ഡിസിബി ബാങ്കിനെ പുതുഉയരങ്ങളിലെത്തിക്കുന്ന മലയാളി... പ്രവീണ്‍ അച്യുതന്‍ കുട്ടി
Maintained By : Studio3