September 16, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മെഡി അസിസ്റ്റ് ഹെല്‍ത്ത് കെയര്‍ ഐപിഒ

കൊച്ചി: മെഡി അസിസ്റ്റ് ഹെല്‍ത്ത് കെയര്‍ സര്‍വീസസ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2024 ജനുവരി 15  മുതല്‍ 17 വരെ നടക്കും. 12 നാണ് ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള അലോട്ട്‌മെന്റ്.പ്രമോട്ടര്‍മാരുടെയും  നിലവിലുള്ള ഓഹരി ഉടമകളുടെയും 28,028,168 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അഞ്ച് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന്  397 രൂപ മുതല്‍ 418 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്.   കുറഞ്ഞത്  35 ഓഹരികള്‍ക്കും തുടര്‍ന്ന്  35 ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.  ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

  ആകര്‍ഷക ഫീച്ചറുകളുമായി റെഡ്മി 17 5ജി വിപണിയില്‍

ആക്‌സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് ലിമിറ്റഡ്, നുവാമ വെല്‍ത്ത് മാനേജ്‌മെന്റ് ലിമിറ്റഡ്, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ  ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.

Maintained By : Studio3