February 19, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എല്‍ഐസി എം.എഫ്. ടെക്‌നോളജി ഫണ്ട് ഓഫര്‍

1 min read

കൊച്ചി: രാജ്യത്തെ സാങ്കേതിക മേഖലയ്ക്ക് ഊന്നല്‍ നല്‍കി എല്‍ഐസി മ്യൂച്വല്‍ ഫണ്ട് പുതിയ ടെക്‌നോളജി ഫണ്ട് പുറത്തിറക്കി. പുതിയ ഫണ്ട് ഓഫര്‍ 2026 ഫെബ്രുവരി 20 ന്‌ തുടങ്ങി മാര്‍ച്ച് 6ന് അവസാനിക്കും. തുടര്‍ സബ്‌സ്‌ക്രിബ്ഷനുവേണ്ടി മാര്‍ച്ച് 19ന് വീണ്ടും തുറക്കും. എന്‍എഫ്ഒ യുടെ കുറഞ്ഞ അപേക്ഷാ തുക 1000 രൂപയും അതിന്റെ ഒരു രൂപ വീതമുള്ള ഗുണിതങ്ങളുമായിരിക്കും. കുറഞ്ഞ എസ്‌ഐപി തുക 200 രൂപയും ഒരു രൂപ വീതമുള്ള അതിന്റ ഗുണിതങ്ങളുമായിരിക്കും. കുറഞ്ഞ പാദ വാര്‍ഷിക അടവു സംഖ്യ 1000 രൂപയും ഒരു രൂപ വീതമുള്ള ഗുണിതങ്ങളുമായിരിക്കും. പരമ്പരാഗത ഐടി അധിഷ്ഠിത വ്യവസായങ്ങള്‍ക്കപ്പുറം സെമികണ്ടക്ടറുമായി ബന്ധപ്പെട്ട കമ്പനികള്‍, ഡാറ്റാ സെന്റര്‍ ഓപ്പറേഷന്‍സ്, ഡിജിറ്റല്‍ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍, ഇന്റര്‍നെറ്റ് ബിസിനസുകള്‍, പുതിയ സാങ്കേതിക സംരംഭങ്ങള്‍ എന്നിവയ്ക്ക് മൂലധനം നല്‍കുകയാണ് ലക്ഷ്യം. ബിഎസ്ഇയുടെ ടെക് ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡെക്‌സില്‍ (ടിആര്‍ഐ) ലിസ്റ്റ്‌ ചെയ്യപ്പെടുന്ന ഫണ്ടിന്റെ മാനേജര്‍മാര്‍ കരണ്‍ ദോഷിയും ജയപ്രകാശ് തോഷ്‌നിവാളുമാണ്. സെമി കണ്ടക്ടര്‍ മേഖലയിലെ വികസനം, ഡിജിറ്റല്‍ സാങ്കേതിക വിദ്യ എന്നിവയോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത 2026-27 ന്റെ കേന്ദ്ര ബജറ്റില്‍ കൂടുതല്‍ വ്യക്തമായ സാഹചര്യത്തില്‍ ഈ മേഖലയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട ഓഹരികള്‍ക്ക് നിരവധി വര്‍ഷങ്ങള്‍ നില നില്‍ക്കുന്ന അവസരങ്ങളുണ്ടെന്ന് എല്‍ഐസി മ്യൂച്വല്‍ ഫണ്ട് എംഡിയും സിഇഒയുമായ ആര്‍ കെ ഝാ വിലയിരുത്തി. നിലനില്‍ക്കുന്ന വളര്‍ച്ചാ സാധ്യതയും ഗുണകരമായ പണമൊഴുക്കും മികച്ച പ്രവര്‍ത്തന മാതൃകകളും കേന്ദ്രീകരിച്ചാണ് നിക്ഷേപ തന്ത്രങ്ങള്‍ക്കു രൂപം നല്‍കിയിരിക്കുന്നതെന്ന് എല്‍ഐസി മ്യൂച്വല്‍ ഫണ്ട് ഇക്വിറ്റി വിഭാഗം ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ യോഗേഷ് പട്ടീല്‍ പറഞ്ഞു.

  ഇൻഫോപാർക്ക് മൂന്നാം ഘട്ടം എ ഐ നേറ്റീവ് സിറ്റിയാകും

Leave a Reply

Your email address will not be published. Required fields are marked *

Maintained By : Studio3