February 13, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കേരളത്തില്‍ വര്‍ഗീയത വളര്‍ത്താന്‍ എല്‍ഡിഎഫ് ശ്രമം: ചെന്നിത്തല

1 min read

തിരുവനന്തപുരം: സിപിഐ-എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തില്‍ വര്‍ഗീയത വളര്‍ത്തുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അനാവശ്യ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് സംസ്ഥാനത്ത് വര്‍ഗീയത വളര്‍ത്താന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ശ്രമിക്കുകയാണ്. വോട്ടുകള്‍ക്കായി സമൂഹത്തില്‍ വര്‍ഗീയ വിഭജനം സൃഷ്ടിക്കുകയും ചെയ്യുന്ന ഇടതുപക്ഷം തീകൊണ്ട് കളിക്കുകയാണ്.

തെക്കുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന് കീഴടങ്ങുകയാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. യുഡിഎഫിലെ രണ്ടാമത്തെ വലിയെ ഘടകമാണ് ഐയുഎംഎല്‍ എന്നും ലീഗുമായി അദ്ദേഹത്തിന്റെ പാര്‍ട്ടി നടത്തിയ ചര്‍ച്ച ഒരു പുതിയ പ്രതിഭാസമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ക്വാളിറ്റി പവര്‍ ഇലക്ട്രിക്കല്‍ എക്യുപ്മെന്‍റ്സ് ഐപിഒ

അതേസമയം തമിഴ്‌നാട്ടില്‍ സിപിഎം മുസ്ലിം ലീഗുമായി രാഷ്ട്രീയ സഖ്യത്തിലാണ്. ഇടതുപക്ഷം വര്‍ഷങ്ങളായി രാഷ്ട്രീയ ഇരട്ടത്താപ്പാണ് പുറത്തെടുക്കുന്നത്.

മലപ്പുറത്ത് ലീഗ് പ്രവര്‍ത്തകനായ മുഹമ്മദ് സമീര്‍ കൊലചെയ്യപ്പെട്ടസംഭവത്തിനുപിന്നില്‍ സിപിഎം ആണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. അവര്‍ സംസ്ഥാനത്ത് മനഃപൂര്‍വം രാഷ്ട്രീയ അക്രമങ്ങളുടെ ഒരു അന്തരീക്ഷവും വര്‍ഗീയ വിഭജനവും സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. സമീറിന്റെ കൊലപാതകം ആസൂത്രിതമായിരുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ ഇടതുപക്ഷത്തിന് തിരിച്ചടി ലഭിച്ചതുമുതല്‍ സിപിഐ-എം കേഡര്‍മാര്‍ സമീറിനെയും മറ്റ് ഐയുഎംഎല്‍ പ്രവര്‍ത്തകരെയും ലക്ഷ്യം വെച്ചിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

  3908 കോടി രൂപയുടെ ത്രൈമാസഅറ്റാദായവുമായി മുത്തൂറ്റ് ഫിനാന്‍സ്
Maintained By : Studio3