December 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മോദിക്കും മുഖ്യമന്ത്രിക്കും ഇടയിലുള്ള പാലമാണ് അദാനി: ചെന്നിത്തല

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേരള മുഖ്യമന്ത്രി പിണറായി വിജയനും ഇടയിലുള്ള പാലമാണ് ഗൗതം അദാനിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ‘കാറ്റില്‍നിന്നുള്ള കേരള സര്‍ക്കാരിന്‍റെ വൈദ്യുതി വാങ്ങല്‍ കരാര്‍ അദാനിയെ സഹായിക്കുന്നതിനാണ്. ഇതിന് നേരിട്ട് മേല്‍നോട്ടം വഹിച്ചത് മുഖ്യമന്ത്രിയാണ്.

തിരുവനന്തപുരം വിമാനത്താവള ഇടപാടില്‍ അദാനിയെ സഹായിക്കാന്‍ ഇടത് കൈ ഉപയോഗിച്ചയാള്‍ കാറ്റില്‍നിന്നുള്ള വൈദ്യുതി വാങ്ങുന്നതിനായി ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെടുന്നതിന് വലതുകൈ ഉപയോഗിക്കുന്നു’ ചെന്നിത്തല ഹരിപ്പാട് മാധ്യമങ്ങളോട് പറഞ്ഞു. ഈ ബന്ധത്തിന്‍റെ ഫലമാണ് മുഖ്യമന്ത്രിക്കെതിരായ അന്വേഷണത്തില്‍ പുരോഗതി ഉണ്ടാകാതിരിക്കാന്‍ കാരണം. ഇതുതന്നെയാണ് മോദിയും പിണറായിയും തമ്മിലുള്ള സുപ്രധാന പാലമാണ് അദാനിയെന്ന് സംശയമില്ലാതെ പറയുന്നതിനും കാരണം ഇതാണ്.

എന്നാല്‍ രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. പ്രതിപക്ഷനേതാവിന് എന്തോ ഗുരുതരമായ തെറ്റിദ്ധാരണയുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം സംസ്ഥാനത്ത് പരസ്യപ്രചാരണത്തിന് ഇന്ന് (ഞായര്‍) സമാപനം കുറിക്കുകയാണ്. അവസാനമണിക്കൂറുകളില്‍ തങ്ങളുടെ വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. കോവിഡ്കാരണം ഇക്കുറി കൊട്ടിക്കലാശം ഉണ്ടാകില്ല. എങ്കിലും മണ്ഡലങ്ങളിലെ വോട്ടര്‍മാരെ നേരിട്ടുകാണുന്നതും പൊതുസമ്മേളനങ്ങള്‍ നടത്തുന്നതും തുടരുന്നു.

ഭരണത്തുടര്‍ച്ചയ്ക്കായി ഇടതുപക്ഷം ആവുന്നത്രശ്രമിക്കുമ്പോള്‍ അതിനെതിരെ എല്ലാ ശക്തികളും ഉപയോഗിച്ചുള്ള പോരാട്ടമാണ് യുഡിഎഫ് നടത്തുന്നത്. പല മണ്ഡലങ്ങളിലും ബിജെപിയുടെ വോട്ടുകള്‍ നിര്‍ണായകമാകയാല്‍ എന്‍ഡിഎ നേടുന്ന വോട്ടുകള്‍ ഇടത്,വലത് മുന്നണികളുടെ കുതിപ്പിനെ മാറ്റിയെഴുതിയേക്കാം. തിരുവനന്തപുരത്തെ നേമം, കാസര്‍കോടുള്ള മഞ്ചേശ്വരം തുടങ്ങി നിരവധി സീറ്റുകളില്‍ ബിജെപി ശക്തിയായി ഉ.യര്‍ന്നിട്ടുണ്ട്. പാലക്കാട്, തൃശൂര്‍ തുടങ്ങിയ ജില്ലകളിലും ബിജെപി ശക്തമായ മത്സരം കാഴ്ചവെക്കുന്നുണ്ട്.

Maintained By : Studio3