November 24, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സ്ത്രീധനത്തിനെതിരായ പ്രചാരണം; സന്നദ്ധപ്രവര്‍ത്തകനാകാമെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: സ്ത്രീധനത്തിനെതിരായ പ്രചാരണത്തില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ എന്‍ജിഒകളോടും സന്നദ്ധപ്രവര്‍ത്തകരോടും ആഹ്വാനം ചെയ്ത് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇക്കാര്യത്തില്‍ ഒരു സന്നദ്ധപ്രവര്‍ത്തകനായി പ്രവര്‍ത്തിക്കാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സ്ത്രീധനം ഒരു തിന്മയാണ്, നിയമങ്ങളെ സംബന്ധിച്ചിടത്തോളം അവ വളരെ ശക്തമാണ്. എന്നാല്‍ നമുക്ക് വേണ്ടത് അതിനെതിരെ പൊതുവായതും സാമൂഹികവുമായ അവബോധം സൃഷ്ടിക്കുക എന്നതാണ്. ഇവിടെ മാധ്യമങ്ങളുടെ പങ്ക് വളരെ പ്രധാനമാണ്,’ ഖാന്‍ പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കിരണ്‍ കുമാറില്‍ നിന്ന് പീഡനം സഹിക്കാന്‍ കഴിയാതെ കഴിഞ്ഞ ആഴ്ച ജീവന്‍ വെടിഞ്ഞ 24 വയസുള്ള യുവ ആയുര്‍വേദ വിദ്യാര്‍ത്ഥിനിയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ എന്‍ജിഒകളുടെയോ സന്നദ്ധപ്രവര്‍ത്തകരുടെയോ ക്ഷാമമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

‘ഞാന്‍ ഒരു സന്നദ്ധപ്രവര്‍ത്തകനായി പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്, ഇതിനെതിരെ നാം അവബോധം സൃഷ്ടിക്കണം. സ്ത്രീധനം ആവശ്യപ്പെടുന്നവര്‍ക്കൊപ്പം വിവാഹാലോചനയുമായി മുന്നോട്ട് പോകാന്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കണം,’ ഖാന്‍ കൂട്ടിച്ചേര്‍ത്തു കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നിരവധി സ്ത്രീധന പീഡന കേസുകള്‍ കേരളത്തില്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ടു. തുടര്‍ന്ന് അത്തരം കേസുകളില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. അത്തരം കേസുകളെല്ലാം കൈകാര്യം ചെയ്യുന്നതിന് ഒരു വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തുകയും ചെയ്തു.

Maintained By : Studio3