Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജ്യോതി ലാബ്സിന്റെ അറ്റാദായത്തില്‍ 18.2 ശതമാനം വര്‍ധനവ്

കൊച്ചി; രാജ്യത്തെ മുന്‍നിര എഫ്എംസിജി കമ്പനികളിലൊന്നായ ജ്യോതി ലാബ്സിന്റെ അറ്റാദായം കഴിഞ്ഞ പാദത്തില്‍ 18.2 ശതമാനം വര്‍ധനയോടെ 53.2 കോടി രൂപയിലെത്തി. അറ്റ വില്‍പ്പന ഇക്കാലയളവില്‍ 13.3 ശതമാനം വര്‍ധനയോടെ 477 കോടി രൂപയിലും എത്തിയിട്ടുണ്ട്. ഉപഭോക്താക്കളുടെ തിരിച്ചു വരവ് കമ്പനിയുടെ പ്രകടനത്തിലും പ്രതിഫലിക്കുന്നുണ്ട്.
വിവിധ മേഖലകളിലെ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെയുള്ള പുതിയ നീക്കങ്ങളില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ഫലം ഉണ്ടാക്കായിട്ടുണ്ട്.

ഗ്രാമങ്ങളില്‍ ആവശ്യകത ശക്തമായി വീണ്ടെടുക്കുന്നതും നഗര മേഖലകളിലെ സ്ഥിതി മെച്ചപ്പെട്ടതും കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്നു പാദങ്ങളില്‍ മൊത്തമായി കമ്പനി 163.4 കോടി രൂപയുടെ അറ്റാദായമാണു കൈവരിച്ചിട്ടുള്ളത്. ഇക്കാലയളവില്‍ അറ്റ വില്‍പ്പന 7.3 ശതമാനം വര്‍ധിച്ച് 1414 കോടി രൂപയിലും എത്തിയിട്ടുണ്ട്.

  പ്രീമിയര്‍ എനര്‍ജീസ് ലിമിറ്റഡ് ഐപിഒ

കൂടുതല്‍ ശക്തമായ മാധ്യമ പിന്തുണയുടേയും കൂടുതല്‍ പ്രദേശങ്ങളിലേക്കുള്ള വികസനത്തിന്റേയും സഹായത്തോടെ ബ്രാന്‍ഡുകളെ ശക്തമാക്കുന്നതിലാണ് തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പ്രവര്‍ത്തന ഫലങ്ങളെ കുറിച്ചു പ്രതികരിക്കവെ ജ്യോതി ലാബ്സ് മാനേജിങ് ഡയറക്റ്റര്‍ എം ആര്‍ ജ്യോതി പറഞ്ഞു.

 

Maintained By : Studio3