ടിസിഎസിന്റെ ബ്രാന്‍ഡ് മൂല്യം
1 min readന്യൂഡെല്‍ഹി: ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) ബ്രാന്‍ഡ് മൂല്യം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2020ല്‍ 1.4 ബില്യണ്‍ ഡോളറിന്റെ വളര്‍ച്ചയുണ്ടായെന്ന് റിപ്പോര്‍ട്ട്. കൊറോണയുടെ ആഘാതം നേരിട്ട വര്‍ഷത്തിലെ റിപ്പോര്‍ട്ടിനായി ബ്രാന്‍ഡ് ഫിനാന്‍സ് വിലയിരുത്തിയ 25 കമ്പനികളില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണിത്. ലോകത്തിലെ പ്രമുഖ ബ്രാന്‍ഡ് മൂല്യനിര്‍ണ്ണയ സ്ഥാപനമാണ് ബ്രാന്‍ഡ് ഫിനാന്‍സ്. ടിസിഎസിന് ഐടി സേവന മേഖലയിലെ ഏറ്റവും മികച്ച 3 ബ്രാന്‍ഡുകളില്‍ ഇടം നേടാനായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
‘ഐടി സര്‍വീസസ് 25- 2021’ റിപ്പോര്‍ട്ട് അനുസരിച്ച്, ഐടി സേവന കമ്പനികളുടെ ബ്രാന്‍ഡ് മൂല്യം മൊത്തത്തില്‍ മൂന്ന് ശതമാനം ഇടിഞ്ഞപ്പോള്‍ ടിസിഎസ് വെല്ലുവിളികളെ മറികടന്ന് വളരുകയായിരുന്നു.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനം വളര്‍ച്ചയോടെ ടിസിഎസ് പ്രമുഖമായ 3 വിഭാഗങ്ങളിലും എതിരാളികളെ മറികടന്നു. സിഇഒ രാജേഷ് ഗോപിനാഥന്റെ നേതൃത്വത്തില്‍ 2020ല്‍ വളരെ മികച്ച പ്രകടനം ബ്രാന്‍ഡ് കാഴ്ചവെച്ചുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ടിസിഎസിന്റെ ബ്രാന്‍ഡ് വളര്‍ച്ചയ്ക്ക് 2021 മികച്ചതാകുമെന്നതില്‍ സംശയമില്ലെന്നും കൂട്ടിച്ചേര്‍ക്കുന്നു.