7 സീറ്റര്‍ ജീപ്പ് ഗ്രാന്‍ഡ് കമാന്‍ഡര്‍ ഇന്ത്യയില്‍ പരീക്ഷണം തുടരുന്നു
1 min read[perfectpullquote align=”left” bordertop=”false” cite=”” link=”” color=”#ff0000″ class=”” size=””]അടുത്ത വര്‍ഷം വില്‍പ്പന ആരംഭിച്ചേക്കും[/perfectpullquote]
മുംബൈ: ഏഴ് സീറ്റുകളോടുകൂടിയ ജീപ്പ് ഗ്രാന്‍ഡ് കമാന്‍ഡര്‍ ഇന്ത്യയില്‍ പരീക്ഷണം നടത്തുന്നത് വീണ്ടും കണ്ടെത്തി. 5 സീറ്റര്‍ ജീപ്പ് കോംപസ് അടിസ്ഥാനമാക്കി അമേരിക്കന്‍ എസ്‌യുവി നിര്‍മാതാക്കള്‍ വിപണിയിലെത്തിക്കുന്ന 7 സീറ്റര്‍ എസ്‌യുവിയാണ് ജീപ്പ് ഗ്രാന്‍ഡ് കമാന്‍ഡര്‍. ഇന്ത്യയില്‍ ഗ്രാന്‍ഡ് കോംപസ് അല്ലെങ്കില്‍ ഗ്രാന്‍ഡ് കമാന്‍ഡര്‍ എന്നീ പേരുകളിലൊന്ന് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷം വില്‍പ്പന ആരംഭിച്ചേക്കും. ആഗോള വിപണികളില്‍ ജീപ്പ് കമാന്‍ഡര്‍ എന്ന പേരിലായിരിക്കും വില്‍പ്പന. ജീപ്പ് ഗ്രാന്‍ഡ് കമാന്‍ഡര്‍ എന്ന പേരില്‍ ചൈനയില്‍ ഒരു മോഡല്‍ വില്‍ക്കുന്ന കാര്യം കൂടി ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കാം.
ജീപ്പ് കോംപസുമായി താരതമ്യം ചെയ്യുമ്പോള്‍ പുറമേ ചെറിയ മാറ്റങ്ങള്‍ ഉണ്ടായിരിക്കും. മസ്‌കുലര്‍ ബോണറ്റ്, വണ്ണം കുറഞ്ഞ ഹെഡ്‌ലാംപുകളും എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും, പിറകില്‍ ഉയരത്തിലായി സ്ഥാപിച്ച സ്‌റ്റോപ്പ് ലാംപ്, റാപ്പ്എറൗണ്ട് എല്‍ഇഡി ടെയ്ല്‍ലാംപുകള്‍, മുന്നിലും പിന്നിലും സ്‌കിഡ് പ്ലേറ്റുകള്‍ എന്നിവ പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തില്‍ കാണാം. വശങ്ങളിലാണ് വലിയ മാറ്റങ്ങള്‍ വരുത്തിയത്. ഗ്രീന്‍ഹൗസിന് ഇപ്പോള്‍ നീളം കൂടുതലാണ്. മൂന്നുനിരകളിലായി ഏഴ് സീറ്റുകള്‍ ഉറപ്പിക്കുന്നതിന് റിയര്‍ ഓവര്‍ഹാംഗ് നീട്ടിയതാണ് കാരണം. പരീക്ഷണ വാഹനത്തിലെ 17 ഇഞ്ച്, വി സ്‌പോക്ക്, ഡയമണ്ട് കട്ട് അലോയ് വീലുകള്‍ ജീപ്പ് കോംപസ് ഉപയോഗിക്കുന്നത് തന്നെയാണ്. ടെയ്ല്‍ഗേറ്റ് പുനര്‍രൂപകല്‍പ്പന ചെയ്യും.
5 സീറ്റര്‍ ജീപ്പ് കോംപസ് അടിസ്ഥാനമാക്കി നിര്‍മിക്കുന്ന 7 സീറ്റര്‍ എസ്‌യുവിയാണ് ജീപ്പ് ഗ്രാന്‍ഡ് കമാന്‍ഡര്‍
നിലവില്‍ 170 പിഎസ് ഉല്‍പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍, 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ പരിഷ്‌കരിക്കുമെന്നും ഏകദേശം 200 പിഎസ് കരുത്ത് പുറപ്പെടുവിക്കുംവിധം ട്യൂണ്‍ ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. 6 സ്പീഡ് മാന്വല്‍, 9 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയായിരിക്കും ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. ടോപ് വേരിയന്റുകളില്‍ മാത്രമായി 4 വീല്‍ ഡ്രൈവ് സിസ്റ്റം നല്‍കും.
ഈ കലണ്ടര്‍ വര്‍ഷത്തിലെ രണ്ടാം പകുതിയില്‍ ആഗോള വിപണികള്‍ക്കായി പുതിയ മോഡല്‍ അരങ്ങേറ്റം നടത്തും. ഇതുസംബന്ധിച്ച ഔദ്യോഗിക ടീസറുകള്‍ വിദേശ വിപണികളില്‍ ഈയിടെ പ്രത്യക്ഷപ്പെട്ടു. 6 സീറ്റ്, 7 സീറ്റ് ഓപ്ഷനുകളില്‍ ജീപ്പ് ഗ്രാന്‍ഡ് കമാന്‍ഡര്‍ എസ്‌യുവി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ കലണ്ടര്‍ വര്‍ഷത്തിലെ രണ്ടാം പകുതിയില്‍ ആഗോള വിപണികള്‍ക്കായി പുതിയ മോഡല്‍ അരങ്ങേറ്റം നടത്തും