ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് ഫ്ളിപ്പ്കാര്‍ട്ടുമായി കൈകോര്‍ക്കുന്നു
കൊച്ചി: ഇന്ത്യയിലെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ സുപ്രധാന ചുവടുവെപ്പുമായി, ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് ഫ്ളിപ്പ്കാര്‍ട്ട് സഹകരണം പ്രഖ്യാപിച്ചു. ഈ പങ്കാളിത്തത്തിലൂടെ ഫ്ളിപ്കാര്‍ട്ടിന്‍റെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമില്‍ ഉത്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ പ്രീമിയം സിസി സെഗ്മെന്‍റ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായി ജാവ യെസ്ഡി മാറി. രാജ്യത്തുടനീളം ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള മോട്ടോര്‍സൈക്കിളുകളുടെ ആക്സസും, വാങ്ങലും ഉയര്‍ത്തുന്നതിനും ഈ സഹകരണം ലക്ഷ്യമിടുന്നു. ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും അതിന്‍റെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ ശ്രേണിയുടെ ആക്സസ് വര്‍ധിപ്പിക്കുന്നതിനുമായി രൂപകല്‍പന ചെയ്തിരിക്കുന്ന ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സിന്‍റെ ഡിജിറ്റല്‍ സ്ട്രാറ്റജിയുടെ പ്രധാന ഭാഗമാണ് ഈ സഹകരണം. 500 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഫ്ളിപ്പ്കാര്‍ട്ടിന്‍റെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിലൂടെ, ജാവ യെസ്ഡി മോട്ടോര്‍സൈക്കിളുകള്‍ വിശാലമായ ഉപഭോേതൃ ശൃംഖലയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മോട്ടോര്‍സൈക്കിള്‍ പ്രേമികള്‍ക്ക് അവരുടെ പെര്‍ഫോമന്‍സ്-ക്ലാസിക് ബൈക്കുകളുടെ ശ്രേണി എക്സ്പ്ലോര്‍ ചെയ്യാനും, താരതമ്യം ചെയ്യാനും, തിരഞ്ഞെടുക്കാനും ഈ പങ്കാളിത്തം സഹായിക്കും.
പ്രീമിയം മോട്ടോര്‍സൈക്കിള്‍ സെഗ്മെന്‍റില്‍ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്നതാണ് ഫ്ളിപ്പ്കാര്‍ട്ടുമായുള്ള തങ്ങളുടെ സഹകരണമെന്ന് പങ്കാളിത്തത്തെക്കുറിച്ച് സംസാരിക്കവേ ക്ലാസിക് ലെജന്‍ഡ്സ് സിഇഒ ആശിഷ് സിങ് ജോഷി അഭിപ്രായപ്പെട്ടു. ജാവ, യെസ്ഡി മോട്ടോര്‍സൈക്കിളുകള്‍ ഫ്ളിപ്കാര്‍ട്ടിന്‍റെ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരുന്നതിലൂടെ, ഇന്ത്യയിലുടനീളമുള്ള മോട്ടോര്‍സൈക്കിള്‍ പ്രേമികളുടെ കണ്ടെത്തല്‍-വാങ്ങല്‍ അനുഭവം തങ്ങള്‍ വര്‍ധിപ്പിക്കുകയാണ്. വീട്ടിലിരുന്ന് തന്നെ തങ്ങളുടെ മുഴുവന്‍ ശ്രേണിയും എക്സ്പ്ലോര്‍ ചെയ്യാനും തങ്ങളുടെ ബൈക്കുകളുടെ തനതായ പൈതൃകവും പ്രകടനവും മനസിലാക്കാനും ഈ പങ്കാളിത്തം ഉപഭോക്താക്കളെ അനുവദിക്കും. തങ്ങള്‍ മോട്ടോര്‍സൈക്കിളുകള്‍ ഓണ്‍ലൈനില്‍ വില്‍ക്കുക മാത്രമല്ല, ജാവ-യെസ്ഡി ജീവിതശൈലിയിലേക്കുള്ള ഒരു ഗേറ്റ്വേ കൂടിയാണ് തങ്ങള്‍ ഇതിലൂടെ വാഗ്ദാനം ചെയ്യുന്നത്. താല്‍പര്യത്തില്‍ നിന്ന് ഉടമസ്ഥതയിലേക്കുള്ള യാത്രയെ കാര്യക്ഷമമാക്കുന്ന ഈ സഹകരണം, റൈഡര്‍മാര്‍ക്ക് തങ്ങളുടെ ബ്രാന്‍ഡുകളുമായി ബന്ധപ്പെടുന്നതിനെ കൂടുതല്‍ എളുപ്പമാക്കുകയും ചെയ്യും. തങ്ങളുടെ ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്ന പ്രീമിയം ടച്ച് നിലനിര്‍ത്തിക്കൊണ്ട് ഷോറൂം അനുഭവം ഓണ്‍ലൈനില്‍ കൊണ്ടുവരാനാണ് തങ്ങളുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രീമിയം ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനില്‍ എങ്ങനെ കണ്ടെത്തുകയും വാങ്ങുകയും ചെയ്യുന്നു എന്നതിനെ വിപ്ലവകരമായി മാറ്റാനുള്ള ഫ്ളിപ്കാര്‍ട്ടിന്‍റെ അതുല്യമായ കഴിവിനെ എടുത്തുകാണിക്കുന്നതാണ് ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സുമായുള്ള ഈ പങ്കാളിത്തമെന്ന് ഫ്ളിപ്കാര്‍ട്ട്-ഇലക്ട്രോണിക്സ് വൈസ് പ്രസിഡന്‍റ് ജഗ്ജീത് ഹരോഡ് അഭിപ്രായപ്പെട്ടു. ഈ സഹകരണത്തിന് നിരവധി പ്രധാന അഡ്വന്‍റേജുകള്‍ തങ്ങളുടെ പ്ലാറ്റ്ഫോം നല്‍കുന്നു. തങ്ങളുടെ എഐ നിയന്ത്രിത
റെക്കമന്‍ഡേഷന്‍ എഞ്ചിന്‍ ബൈക്ക് വാങ്ങാന്‍ താല്‍പര്യമുള്ളവരെ അവരുടെ മുന്‍ഗണനകളും റൈഡിങ് ശൈലിയും അടിസ്ഥാനമാക്കി പൊരുത്തപ്പെടുത്താന്‍ സഹായിക്കുന്നുവെന്നതാണ് ഇതില്‍ ആദ്യത്തേത്. തങ്ങളുടെ തടസമില്ലാത്ത ഇന്‍റര്‍ഫേസ്, വിവിധ മോഡലുകളെ ആഴത്തില്‍ താരതമ്യം ചെയ്യാനും, ഉപയോക്താക്കളുടെ ആധികാരികമായ അവലോകനങ്ങള്‍ വായിക്കാനും, കാര്യജ്ഞാനമുള്ള തീരുമാനം എടുക്കാനും അനുവദിക്കുമെന്നതാണ് രണ്ടാമത്തേത്. കൂടാതെ, ജാവ യെസ്ഡി ഡീലര്‍ഷിപ്പുകളിലെ ഓണ്‍ലൈന്‍ ബുക്കിങുകളും ഓഫ്ലൈന്‍ ഡെലിവറികളും തമ്മിലുള്ള സുഗമമായ ഏകോപനം ഉറപ്പാക്കാന്‍ തങ്ങളുടെ വിപുലമായ ലോജിസ്റ്റിക് നെറ്റ്വര്‍ക്കും തങ്ങള്‍ പ്രയോജനപ്പെടുത്തുന്നു. തങ്ങളുടെ പ്രീമിയം ഓഫറുകള്‍ വിപുലീകരിക്കുക മാത്രമല്ല, ഫ്ളിപ്പ്കാര്‍ട്ടിന്‍റെ സാങ്കേതിക വിദ്യയും റീച്ചും ഹൈ-എന്‍ഡ് മോട്ടോര്‍സൈക്കിളുകള്‍ പോലെയുള്ള പ്രത്യേക വിഭാഗങ്ങള്‍ക്ക് എങ്ങനെ പുതിയ വഴികള്‍ തുറക്കാന്‍ കഴിയുമെന്നും ഈ സഹകരണം തെളിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.