ഇത് രണ്ടാം തരംഗമല്ല, സുനാമിയെന്ന് ഡെല്‍ഹി ഹൈക്കോടതി
1 min read- ഓക്സിജന്‍ നിരസിക്കുന്നവരെ തൂക്കിക്കൊല്ലാന്‍ മടിക്കില്ലെന്ന് ഹൈക്കോടതി
- ഡെല്‍ഹിക്ക് ലഭിക്കേണ്ട ഓക്സിജന്‍ എപ്പോഴാണ് ലഭിക്കുക
ന്യൂഡെല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്നതില്‍ കടുത്ത പ്രതികരണവുമായി ഡെല്‍ഹി ഹൈക്കോടതി. ഇത് കോവിഡിന്‍റെ രണ്ടാം തരംഗമല്ലെന്നും മറിച്ച് സുനാമിയാണെന്നും ഡെല്‍ഹി ഹൈക്കോടതി ശനിയാഴ്ച്ച പറഞ്ഞു. സംസ്ഥാനത്തിന് ലഭിക്കേണ്ട ഓക്സിജന്‍ എപ്പോഴാണ് ലഭിക്കുകയെന്നു വ്യക്തമാക്കണമെന്ന് കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കോവിഡ് ബാധിച്ചവര്‍ക്ക് ഓക്സിജന്‍ നിരസിക്കുന്നവരെ തൂക്കിക്കൊല്ലാനും മടിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കോവിഡ് രോഗികള്‍ക്ക് ആവശ്യമായ ഓക്സിജന്‍ ലഭ്യമാകുന്നില്ലെന്ന് പറഞ്ഞ് മഹാരാജ അഗ്രസെന്‍ ആശുപത്രി നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു കടുത്ത ഭാഷയിലുള്ള കോടതിയുടെ വിമര്‍ശനം.
ഡെല്‍ഹിക്ക് പ്രതിദിനം 480 മെട്രിക് ടണ്‍ ഓക്സിജന്‍ ലഭിക്കുമെന്ന് കേന്ദ്രം ഉറപ്പ് തന്നിരുന്നതാണ്, അതെപ്പോള്‍ ലഭിക്കുമെന്ന് വ്യക്തമാക്കണം. ജനങ്ങളെ ഇങ്ങനെ മരിക്കാന്‍ വിടാനാവില്ല-കോടതി പറഞ്ഞു.
ഓക്സിജന്‍ വിതരണം ആരെങ്കിലും തടഞ്ഞാല്‍ അയാളെ തൂക്കിക്കൊല്ലാനും മടിക്കില്ല-കോടതി കടുത്ത ഭാഷയില്‍ പറഞ്ഞു.
വെള്ളിയാഴ്ച്ച മാത്രം 348 പേരാണ് കോവിഡ്-19 ബാധിച്ച് ഡെല്‍ഹിയില്‍ മരിച്ചത്. ഒരു വര്‍ഷം മുമ്പ് കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. വ്യാഴാഴ്ച്ച 306 പേരായിരുന്നു സംസ്ഥാനത്ത് മരിച്ചുവീണത്. ആവശ്യമെങ്കില്‍ ആശുപത്രികള്‍ക്ക് സുരക്ഷയൊരുക്കണമെന്നും ഹോക്കോടതി നിര്‍ദേശിച്ചു. ക്രമസമാധാന നില തകരുന്ന സാഹചര്യം ഉണ്ടാകരുതെന്നും കോടതി പറഞ്ഞു.