Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഐടെല്‍ ജി സീരീസ് 4കെ ആന്‍ഡ്രോയ്ഡ് ടിവികള്‍ പുറത്തിറക്കി

1 min read

ജി4334ഐഇ (43 ഇഞ്ച്) മോഡലിന് 32,999 രൂപയും ജി5534ഐഇ (55 ഇഞ്ച്) മോഡലിന് 46,999 രൂപയുമാണ് വില 

ന്യൂഡെല്‍ഹി: ഐടെല്‍ ജി സീരീസ് 4കെ ആന്‍ഡ്രോയ്ഡ് ടിവി മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഐടെല്‍ ജി4334ഐഇ (43 ഇഞ്ച്) മോഡലിന് 32,999 രൂപയും ഐടെല്‍ ജി5534ഐഇ (55 ഇഞ്ച്) മോഡലിന് 46,999 രൂപയുമാണ് വില. ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ വില്‍പ്പന ആരംഭിച്ചു. ഈ വര്‍ഷമാദ്യമാണ് ജി സീരീസിലെ നാല് ആന്‍ഡ്രോയ്ഡ് ടിവി മോഡലുകള്‍ ഐടെല്‍ ഇന്ത്യയില്‍ അനാവരണം ചെയ്തത്. ഈ നാല് ടിവികളില്‍ ഉള്‍പ്പെടുന്നതാണ് ഇപ്പോള്‍ വില്‍പ്പന ആരംഭിച്ച രണ്ട് മോഡലുകള്‍.

  'ബിസിനസ് ഫോര്‍ സ്റ്റാര്‍ട്ടപ്പ്' സംരംഭവുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

രണ്ട് 4കെ ആന്‍ഡ്രോയ്ഡ് ടിവികളും നിരവധി കാര്യങ്ങളില്‍ സമാനമാണ്. 4കെ (3840, 2160 പിക്‌സല്‍) റെസലൂഷന്‍ ഡിസ്‌പ്ലേ, 178 ഡിഗ്രി വ്യൂ ആംഗിള്‍, 400 നിറ്റ് പരമാവധി തെളിച്ചം എന്നിവ രണ്ട് മോഡലുകളുടെയും സവിശേഷതകളാണ്. ഫ്രെയിമില്ലാ ഡിസൈന്‍, അള്‍ട്രാ ബ്രൈറ്റ് ഡിസ്‌പ്ലേ, ആന്‍ഡ്രോയ്ഡ് ടിവി 10 ഒഎസ്, ഡോള്‍ബി ഓഡിയോ സഹിതം 12 വാട്ട് ഇരട്ട സ്റ്റീരിയോ സ്പീക്കറുകള്‍ എന്നിവ രണ്ട് മോഡലുകള്‍ക്കും ലഭിച്ചു. രണ്ട് ടിവികളും ഗൂഗിള്‍ അസിസ്റ്റന്റ് സപ്പോര്‍ട്ട് ചെയ്യും. ബില്‍റ്റ് ഇന്‍ ക്രോംകാസ്റ്റ് സവിശേഷതയാണ്.

  'ബിസിനസ് ഫോര്‍ സ്റ്റാര്‍ട്ടപ്പ്' സംരംഭവുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

ആം കോര്‍ട്ടെക്‌സ് എ53 സിപിയുകളും മാലി ജി52 ജിപിയുകളും സഹിതം മീഡിയടെക് ചിപ്‌സെറ്റുകളാണ് രണ്ട് ടിവികള്‍ക്കും കരുത്തേകുന്നത്. രണ്ട് മോഡലുകള്‍ക്കും 2 ജിബി റാം, 8 ജിബി ബില്‍റ്റ് ഇന്‍ സ്‌റ്റോറേജ് ലഭിച്ചു. ബില്‍റ്റ് ഇന്‍ വൈഫൈ, ബ്ലൂടൂത്ത് 5.0, മൂന്ന് എച്ച്ഡിഎംഐ പോര്‍ട്ടുകള്‍, രണ്ട് യുഎസ്ബി പോര്‍ട്ടുകള്‍ എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ഒടിടി ആപ്പുകളിലെ ഉള്ളടക്കം ഹാന്‍ഡ്‌സ് ഫ്രീ സെര്‍ച്ചിംഗ് സാധ്യമാക്കുന്നതിന് ഗൂഗിള്‍ അസിസ്റ്റന്റ് വോയ്‌സ് സപ്പോര്‍ട്ട് സഹിതം ‘സ്മാര്‍ട്ട്’ റിമോട്ട് കൂടെ ലഭിക്കും.

  'ബിസിനസ് ഫോര്‍ സ്റ്റാര്‍ട്ടപ്പ്' സംരംഭവുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍
Maintained By : Studio3