കൊച്ചിയിലെ ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്ക് ശക്തി പകരും
പ്രവര്‍ത്തനമികവും കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നതിന് മൈക്രോസോഫ്റ്റ് ഡൈനാമിക്‌സ് 365 ബിസിനസ് സെന്‍ട്രല്‍ സഹായിക്കും
കൊച്ചി: കൊച്ചിയിലെ ചെറുകിട, ഇടത്തരം ബിസിനസ് സ്ഥാപനങ്ങള്‍ക്ക് (എസ്എംബി) പ്രവര്‍ത്തനമികവും കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നതിന് സഹായവുമായി സമഗ്ര ബിസിനസ് മാനേജ്‌മെന്റ് സൊലൂഷനായ മൈക്രോസോഫ്റ്റ് ഡൈനാമിക്‌സ് 365 ബിസിനസ് സെന്‍ട്രല്‍. വില്‍പ്പന, സേവനം, ധനകാര്യം, പ്രവര്‍ത്തനങ്ങള്‍ എന്നിവ ബന്ധിപ്പിച്ച് ബിസിനസ് തുടര്‍ച്ച ഉറപ്പാക്കുന്ന ഈ ക്ലൗഡ് പ്ലാറ്റ്‌ഫോം അതിവേഗ മാറ്റത്തിനും മികച്ച ഫലമുണ്ടാക്കാനും എസ്എംബികളെ സഹായിക്കുന്നു.
ബിസിനസ് എളുപ്പമാക്കുന്ന പ്രാദേശിക നിയന്ത്രണങ്ങളും വിപണിയിലെ ആവശ്യകതയും തിരിച്ചറിയുന്ന ഇന്‍ബില്‍റ്റ് ഫീച്ചറുകള്‍ സഹിതമാണ് ഇന്ത്യക്ക് അനുയോജ്യമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന സേവനം എത്തിയിരിക്കുന്നത്. ജിഎസ്ടി, ടിഡിഎസ്, ടിസിഎസ് എന്നിവയ്ക്കായി മുന്‍കൂട്ടി തയ്യാറാക്കിയ അഞ്ഞൂറിലധികം യൂസ് കേസുകളും ബിസിനസ് സിനാരിയോകളും ഇതിലുള്‍പ്പെടുന്നു.
എസ്എംബികള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് ഡൈനാമിക്‌സ് 365 ബിസിനസ് സെന്‍ട്രല്‍. പുതിയ മോഡുലാര്‍ ആപ്ലിക്കേഷനുകള്‍, വിപുലമായ അനലിറ്റിക്‌സ്, മെച്ചപ്പെടുത്തിയ സോഫ്റ്റ്‌വെയര്‍ എന്നിവയുടെ സഹായത്തോടെ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കണ്ടെത്താനാണ് മൈക്രോസോഫ്റ്റ് അഷ്വറില്‍ തയ്യാറാക്കിയ സോഫ്റ്റ്‌വെയര്‍ ലക്ഷ്യമിടുന്നത്.
ബിസിനസ് സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ ബിസിനസ് പ്രക്രിയകള്‍ ഏകീകരിക്കാനും ഓട്ടോമേറ്റഡ് ടാസ്‌കുകളിലൂടെയും വര്‍ക്ക് ഫ്‌ളോകളിലൂടെയും കാര്യക്ഷമത വര്‍ധിപ്പിക്കാനും കഴിയും. കൂടാതെ ഇആര്‍പി സംവിധാനങ്ങളുടെ ഏറ്റവും പുതിയ പതിപ്പിനെക്കുറിച്ചുള്ള തുടര്‍ച്ചയായ അപ്‌ഡേറ്റുകള്‍ അധിക ചെലവുകളില്ലാതെ ഡൈനാമിക്‌സ് 365 ബിസിനസ് സെന്‍ട്രല്‍ നല്‍കുന്നു.