Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ടര്‍ട്ടില്‍മിന്‍റ് ഫിന്‍ടെക് സൊല്യൂഷന്‍സ് ഐപിഒയ്ക്ക്

കൊച്ചി: സാങ്കേതികവിദ്യ അധിഷ്ഠിത ഇന്‍ഷുറന്‍സ് വിതരണ പ്ലാറ്റ്ഫോമായ ടര്‍ട്ടില്‍മിന്‍റ് ഫിന്‍ടെക് സൊല്യൂഷന്‍സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പുതുക്കിയ പ്രാഥമിക രേഖ (യുഡിആര്‍എച്ച്പി ക) സമര്‍പ്പിച്ചു. 660.7 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരിയുടമകളുടെ ഒരു രൂപ മുഖവിലയുള്ള 28,608,992 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ജെഫറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്, മോത്തിലാല്‍ ഓസ്വാള്‍ ഇന്‍വെസ്റ്റ്മെന്‍റ് അഡ്വൈസേഴ്സ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.

  സ്വകാര്യ ഐ.ടി പാർക്കുകകളെ കൂടി കേരള ഐ.ടി ശൃംഖലയുടെ ഭാഗമാക്കുന്നു

1 thought on “ടര്‍ട്ടില്‍മിന്‍റ് ഫിന്‍ടെക് സൊല്യൂഷന്‍സ് ഐപിഒയ്ക്ക്

Leave a Reply

Your email address will not be published. Required fields are marked *

Maintained By : Studio3