സ്റ്റീംഹൗസ് ഇന്ത്യ ഐപിഒയ്ക്ക്

കൊച്ചി: വ്യവസായങ്ങള്‍ക്കുള്ള കേന്ദ്രീകൃത സ്റ്റീം, വാതക വിതരണക്കാരായ സ്റ്റീംഹൗസ് ഇന്ത്യ പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് രഹസ്യസ്വഭാവത്തോടെയുള്ള കരട് രേഖ (സിഡിആർഎച്ച്പി) സമർപ്പിച്ചു. 2014 ല്‍ സ്ഥാപിതമായ, സൂറത്ത് ആസ്ഥാനമായുള്ള കമ്പനി ഐപിഒയുടെ വലിപ്പം വെളിപ്പെടുത്തിയിട്ടില്ല. 500 ––700 കോടി രൂപയുടേതായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2023 –-24 സാമ്പത്തിക വർഷത്തെ വാർഷിക റിപ്പോർട്ട് പ്രകാരം കമ്പനിയുടെ ആകെ വരുമാനം 291.71 കോടി രൂപയും ലാഭം 25.97 കോടി രൂപയുമായിരുന്നു.