നെഫ്രോപ്ലസ് ഐപിഒ ഡിസംബര്‍ പത്ത് മുതല്‍
കൊച്ചി ഹൈദരാബാദ് ആസ്ഥാനമായുള്ള, ഏഷ്യയിലെ ഏറ്റവും വലിയ ഡയാലിസിസ് സേവന ദാതാവായ നെഫ്രോപ്ലസ് ലിമിറ്റഡിന്‍റെ പ്രാഥമിക പൊതു ഓഹരി വില്പന (ഐപിഒ) 2025 ഡിസംബര്‍ പത്ത് മുതല്‍ 12 വരെ നടക്കും. 353.4 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 1,12,53,102 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്പ്പെടുത്തിയിരിക്കുന്നത്. ഓഹരി ഒന്നിന് 438 മുതല്‍ 460 രൂപവരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്.അര്‍ഹരായ ജീവനക്കാര്‍ക്കായി മാറ്റിവെച്ചിരിക്കുന്ന വിഭാഗത്തില്‍ ഓഹരി ഒന്നിന് 41 രൂപ വീതം ഡിസ്കൗണ്ട് ലഭിക്കും.
