നെഫ്രോപ്ലസ് ഐപിഒയ്ക്ക്

കൊച്ചി: നെഫ്രോപ്ലസ് എന്ന ബ്രാന്‍ഡിലൂടെ അറിയപ്പെടുന്ന ഏഷ്യയിലെ ഏറ്റവും വലിയതും ആഗോളതലത്തില്‍ അഞ്ചാമത്തേയും ഡയാലിസിസ് സേവന ദാതാക്കളായ നെഫ്രോകെയര്‍ ഹെല്‍ത്ത് സര്‍വീസസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാരംഭ രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനി 353.4 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും 1,27,92,056 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.