എല്‍സിസി പ്രൊജക്റ്റ്സ് ഐപിഒയ്ക്ക്

കൊച്ചി: എഞ്ചിനീയറിംഗ്, സംഭരണ, നിര്‍മ്മാണ (ഇപിസി) കമ്പനിയായ എല്‍സിസി പ്രൊജക്റ്റ്സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. 320 കോടിയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെ 2.29 കോടി ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര് സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ ഓഹരികളിലൂടെ സമാഹരിക്കുന്ന തുക കമ്പനിയുടെ വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനും യന്ത്രങ്ങള്‍ വാങ്ങുന്നതിനും പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കും. മോത്തിലാല്‍ ഓസ്വാള്‍ ഇന്‍വെസ്റ്റ്മെന്‍റ് അഡ്വൈസേഴ്സിനെ ഇഷ്യുവിന്‍റെ ഏക മര്‍ച്ചന്‍റ് ബാങ്കറായി നിയമിച്ചു.