ബില്യണ്‍ബ്രെയിന്‍സ് ഗാരേജ് വെഞ്ച്വേഴ്സ് (ഗ്രോ) ഐപിഒ
കൊച്ചി: ബില്യണ്‍ബ്രെയിന്‍സ് ഗാരേജ് വെഞ്ച്വേഴ്സ് ലിമിറ്റഡിന്‍റെ (ഗ്രോ) പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2025 നവംബര്‍ നാല് മുതല്‍ ഏഴ് വരെ നടക്കും. 1060 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും 557,230,051 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 95 മുതല്‍ 100 രൂപവരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 150 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 150ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.
