October 29, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ടാറ്റാ എഐഎ ശുഭ് ഫാമിലി പ്രൊട്ടക്‌റ്റ്

കൊച്ചി: ഉടന്‍ തന്നെ നൽകുന്ന ഒറ്റത്തുകയ്ക്കൊപ്പം 30 വര്‍ഷം വരെ പ്രതിമാസ വരുമാനവും ലഭ്യമാക്കുന്ന ടാറ്റാ എഐഎ ശുഭ് ഫാമിലി പ്രൊട്ടക്റ്റ് പദ്ധതിക്ക് ടാറ്റാ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനി തുടക്കം കുറിച്ചു. കുടുംബങ്ങള്‍ക്ക് സമഗ്രമായ സാമ്പത്തിക പരിരക്ഷ ലഭ്യമാക്കുന്ന ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണ് ഇത്. യഥാര്‍ത്ഥ ജീവിതത്തിലെ ആവശ്യങ്ങള്‍ക്കായി രൂപകല്‍പന ചെയ്‌ത പദ്ധതിയാണ് ശുഭ് ഫാമിലി പ്രൊട്ടക്റ്റ്. കുടുംബങ്ങള്‍ക്ക് ഒരു വലിയ തുക നല്‍കുന്നതിലുപരിയായി ഒറ്റത്തുകയും തുടര്‍ച്ചയായ പ്രതിമാസ വരുമാനത്തിന്‍റെ സുരക്ഷയും സംയോജിപ്പിച്ചു നല്‍കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ദീർഘകാലത്തേക്കുള്ള പ്രതിമാസ വരുമാനമാണ് ശുഭ് ഫാമിലി പ്രൊട്ടക്റ്റിന്‍റെ പ്രത്യേകത. സ്ഥിരമായതോ വര്‍ധിച്ചു വരുന്നതോ ആയ പ്രതിമാസ വരുമാനം തെരഞ്ഞെടുക്കാം. അതുവഴി പണപ്പെരുപ്പത്തെ ചെറുക്കാനുമാകും. ഒന്നിലേറെ ഗുണഭോക്താക്കളെ നാമനിര്‍ദ്ദേശം ചെയ്യാമെന്നതാണ് ശുഭ് ഫാമിലി പ്രൊട്ടക്റ്റിന്‍റെ ഏറ്റവും മികച്ച സവിശേഷതകളിലൊന്ന്. ആവശ്യമുള്ള എല്ലാവര്‍ക്കും പരിചരണം ലഭിക്കുന്നു എന്ന് ഇതിലൂടെ ഉറപ്പിക്കാം. ജീവിത പങ്കാളി, കുട്ടികള്‍, മുതിര്‍ന്ന മാതാപിതാക്കള്‍ എന്നിവര്‍ക്കെല്ലാം കൃത്യമായി നിര്‍വചിച്ച രീതിയില്‍ ആനുകൂല്യങ്ങളുടെ പങ്കു നല്‍കാനാവും. സാമ്പത്തിക പരിരക്ഷയ്ക്കും ഉപരിയായുള്ളവ ലഭ്യമാക്കുന്നതിലാണ് ടാറ്റാ എഐഎ വിശ്വസിക്കുന്നതെന്നും ജീവിതത്തിന്‍റെ ഓരോ ഘട്ടത്തിലും കുടുംബങ്ങള്‍ക്കു പിന്തുണ വേണമെന്നുമാണ് ടാറ്റാ എഐഎ വിശ്വസിക്കുന്നതെന്നും ടാറ്റാ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫിസര്‍ ജിലാനി ബാഷ പറഞ്ഞു. കുടുംബങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷ ഏറ്റവും കൂടുതല്‍ ആവശ്യമുള്ള ജീവിത ഘട്ടത്തില്‍ അതു ലഭ്യമാകുന്നു എന്നുറപ്പിക്കുന്നതിനുള്ള തങ്ങളുടെ മാര്‍ഗമാണ് ശുഭ് ഫാമിലി പ്രൊട്ടക്റ്റ്. അവര്‍ ആഗ്രഹിക്കുന്ന രീതിയിൽ മാറ്റങ്ങള്‍ വരുത്തി പ്രയോജനപ്പെടുത്താനും ഇതില്‍ സാധിക്കും. ജിഎസ്‌ടി നിരക്ക് പൂജ്യം ശതമാനമായത് ഇതു കൂടുതല്‍ പ്രാപ്ത്യമാക്കുകയും തങ്ങളുടെ കുടുംബത്തെ സുരക്ഷിതമാക്കാനുള്ള ശക്തമായ മാര്‍ഗമാക്കി മാറ്റുകയും ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  സ്റ്റഡ്സ് ആക്സസറീസ് ഐപിഒ ഒക്ടോബര്‍ 30 മുതല്‍
Maintained By : Studio3