November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ത്യ ഇന്നൊവേഷൻ സൂചിക 2021 ൽ, പ്രധാന സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ കേരളം എട്ടാം സ്ഥാനത്ത്

1 min read

ന്യൂ ഡൽഹി: നിതി ആയോഗ് വൈസ് ചെയർമാൻ ശ്രീ സുമൻ ബെറി ഇന്ന് പുറത്തിറക്കിയ നിതി ആയോഗിന്റെ ഇന്ത്യ ഇന്നൊവേഷൻ സൂചികയുടെ മൂന്നാം പതിപ്പിൽ കർണാടക, മണിപ്പൂർ, ചണ്ഡീഗഢ് എന്നിവ അതാത് വിഭാഗങ്ങളിൽ ഒന്നാമതെത്തി. ‘പ്രധാന സംസ്ഥാനങ്ങൾ’ വിഭാഗത്തിൽ കർണാടക വീണ്ടും ഒന്നാമതെത്തിയപ്പോൾ, ‘വടക്കു കിഴക്കൻ മലയോര സംസ്ഥാനങ്ങൾ’ വിഭാഗത്തിൽ മണിപ്പൂരും, ‘കേന്ദ്ര ഭരണ പ്രദേശങ്ങളും നഗര സംസ്ഥാനങ്ങളും’ എന്ന വിഭാഗത്തിൽ ചണ്ഡീഗഢും ഒന്നാം സ്ഥാനം കരസ്ഥമാക്കി. പ്രധാന സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ കേരളം എട്ടാം സ്ഥാനത്താണ്.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

NITI ആയോഗും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോംപറ്റിറ്റീവ്നെസും ചേർന്ന് തയ്യാറാക്കിയ, ഇന്ത്യയുടെ ഇന്നൊവേഷൻ സൂചിക രാജ്യത്തിന്റെ നൂതനാശയ ആവാസവ്യവസ്ഥയുടെ വിലയിരുത്തലിനും വികസനത്തിനുമുള്ള ഒരു സമഗ്ര ഉപകരണമാണ്. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഇടയിൽ ആരോഗ്യകരമായ മത്സരം കെട്ടിപ്പടുക്കുന്നതിനായി അവരുടെ നൂതനാശയ പ്രകടനത്തെ റാങ്ക് ചെയ്യുന്നു.

ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സിന്റെ (ജിഐഐ) ചട്ടക്കൂടിനെ ആസ്പദമാക്കി രാജ്യത്തെ നൂതനാശയങ്ങളുടെ വിശകലനത്തിന്റെ വ്യാപ്തി ശക്തിപ്പെടുത്തുന്നതാണ് മൂന്നാം പതിപ്പ്. മുൻ പതിപ്പിൽ ഉപയോഗിച്ച 36 സൂചകങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, 66 സവിശേഷ സൂചകങ്ങൾ അവതരിപ്പിച്ചുകൊണ്ട്, ഇന്ത്യയിലെ നൂതനാശയ പ്രകടനം അളക്കുന്നതിനുള്ള കൂടുതൽ സൂക്ഷ്മവും സമഗ്രവുമായ കാഴ്ചപ്പാടാണ് പുതിയ ചട്ടക്കൂട് അവതരിപ്പിക്കുന്നത്. സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും അവയുടെ പ്രകടനം ഫലപ്രദമായി താരതമ്യം ചെയ്യാൻ, 17 ‘പ്രധാന സംസ്ഥാനങ്ങൾ’, 10 ‘വടക്ക്-കിഴക്ക്, മലയോര സംസ്ഥാനങ്ങൾ’, 9 ‘കേന്ദ്രഭരണ പ്രദേശങ്ങളും നഗര സംസ്ഥാനങ്ങളും (City States)’ എന്നിങ്ങനെ തിരിച്ചിരിക്കുന്നു.

  'ജൈവം': സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പരിസ്ഥിതി സൗഹൃദ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ

ഇന്ത്യ ഇന്നൊവേഷൻ സൂചിക 2021ൽ നൂതനാശയ ചാലകങ്ങളുടെ വിശദമായ വിശകലനത്തിനായി പ്രത്യേക വിഭാഗവും അവതരിപ്പിച്ചിട്ടുണ്ട്. സംസ്ഥാനങ്ങൾക്ക് അവരുടെ സ്ഥാനവും 2020-ലെ സൂചികയിലെ റാങ്കിംഗിൽ നിന്നുള്ള മാറ്റത്തിന് കാരണമായ ഘടകങ്ങളും വിലയിരുത്താൻ കഴിയും.

Maintained By : Studio3