Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്‍ഷോര്‍ട്ട്സ് 60 മില്യണ്‍ ഡോളര്‍ സമാഹരിച്ചു

ഇന്‍ഷോര്‍ട്ടിന് അതിന്‍റെ പ്ലാറ്റ്ഫോമില്‍ 10 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്

ന്യൂഡെല്‍ഹി: നിലവിലുള്ള നിക്ഷേപരില്‍ നിന്നും വൈ ക്യാപിറ്റലില്‍ നിന്നുമായി 60 മില്യണ്‍ ഡോളര്‍ ഫണ്ട് സമാഹരിച്ചതായി ഷോര്‍ട്ട് ന്യൂസ് അഗ്രഗേറ്റര്‍ ഇന്‍ഷോര്‍ട്ട്സ് അറിയിച്ചു. ലൊക്കേഷന്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ പബ്ലിക്കിന്‍റെ കൂടി ഉടമകളായ ഇന്‍ഷോര്‍ട്ട്സ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 140 മില്യണ്‍ ഡോളറാണ് സമാഹരിച്ചിട്ടുള്ളത്. അഡിഷന്‍, ടൈഗര്‍ ഗ്ലോബല്‍, എസ്ഐജി, എ 91, ടാങ്ലിന്‍ വെഞ്ച്വര്‍ പാര്‍ട്ണര്‍മാര്‍ എന്നിവരുള്‍പ്പെടെ നിക്ഷേപകരായി എത്തിയിട്ടുണ്ട്.

  പ്രോസീല്‍ ഗ്രീന്‍ എനര്‍ജി ഐപിഒയ്ക്ക്

ഇന്‍ഷോര്‍ട്ടിന് അതിന്‍റെ പ്ലാറ്റ്ഫോമില്‍ 10 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്. ദേശീയ, ലോകം, രാഷ്ട്രീയം, ബിസിനസ്സ്, കായികം, സാങ്കേതികവിദ്യ, വിനോദം എന്നിങ്ങനെയുള്ള വിഭാഗങ്ങളിലെ വാര്‍ത്തകള്‍ 60 വാക്കുകളില്‍ ചുരുക്കി ലഭ്യമാക്കുകയാണ് ഇന്‍ഷോര്‍ട്ട്സ് ചെയ്യുന്നത്. പ്രതിമാസം 3 ബില്ല്യണിലധികം പേജ് കാഴ്ചകളുണ്ടെന്ന് ഇന്‍ഷോര്‍ട്സ് പറഞ്ഞു.

“വിപണിയിലെ അതിവേഗം വളരുന്ന ഉപയോക്തൃ അടിത്തറയുള്ള രണ്ട് പ്രമുഖ പ്രോപ്പര്‍ട്ടികള്‍ പ്രവര്‍ത്തിപ്പിക്കുന്ന, ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും വലിയ കണ്ടന്‍റ് പ്ലാറ്റ്ഫോമുകളിലൊന്നുമായി പങ്കാളികളാകുന്നതില്‍ ഞങ്ങള്‍ക്ക് ആവേശമുണ്ട്,” വൈ ക്യാപിറ്റലിന്‍റെ പാര്‍ട്ണര്‍ വംസി ദുവൂരി പറഞ്ഞു. രണ്ട് വര്‍ഷം മുമ്പാണ് കമ്പനി പബ്ലിക് ആപ്പ് സമാരംഭിച്ചത്. നിലവില്‍ അപ്ലിക്കേഷനില്‍ 50 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുണ്ട്. കൂടാതെ, ഓരോ മാസവും ഒരു ദശലക്ഷം വീഡിയോകള്‍ സൃഷ്ടിക്കപ്പെടുന്നു.

  ആര്‍ഡീ എഞ്ചിനീയറിംഗ് ഐപിഒ

ഹിന്ദി, ബംഗാളി, പഞ്ചാബി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഒഡിയ, ആസാമി, ഗുജറാത്തി, മറാത്തി തുടങ്ങി എല്ലാ പ്രധാന ഭാഷകളിലും ഇത് ലഭ്യമാണ്. ടയര്‍ 2, ടയര്‍ 3 നഗരങ്ങളില്‍ പബ്ലിക് ഒരു വലിയ ഉപയോക്തൃ അടിത്തറ സൃഷ്ടിച്ചിട്ടുണ്ട്.

Maintained By : Studio3