100 മില്യണ്‍ ഡോളര്‍ സമാഹരിച്ച് ഫാര്‍ ഐ
1 min readന്യൂഡെല്‍ഹി: ആഗോള ഡെലിവറി മാനേജ്മെന്‍റ് പ്ലാറ്റ്ഫോമായ ഫാര്‍ ഐ തങ്ങളുടെ സീരീസ്-ഇ ഫണ്ടിംഗ് റൗണ്ടില്‍ 100 മില്യണ്‍ ഡോളര്‍ സമാഹരിച്ചു. ടിസിവിയും ഡ്രാഗണീര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഗ്രൂപ്പുമാണ് നിക്ഷേപ ഘട്ടത്തിന് നേതൃത്വം നല്‍കിയത്. നിലവിലുള്ള നിക്ഷേപകരായ എയ്റ്റ് റോഡ്സ് വെന്‍ചേഴ്സ്, ഫണ്ടമെന്‍റം, ഹണിവെല്‍ എന്നിവയും റൗണ്ടില്‍ പങ്കെടുത്തു.
ഉന്നതമായ ഡെലിവറി അനുഭവങ്ങള്‍ നല്‍കുന്നതിന് ബ്രാന്‍ഡുകളെ ശാക്തീകരിക്കുക, വിവിധ ലോജിസ്റ്റിക് നെറ്റ്വര്‍ക്കുകളില്‍ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നത് നവീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്ക് വേഗം കൂട്ടാന്‍ ഈ ഫണ്ടുകള്‍ ഉപയോഗിക്കുമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. സോഫ്റ്റ്വെയര്‍ പ്ലാറ്റ്ഫോം ശേഷികള്‍ വികസിപ്പിക്കുന്നതിലും യൂറോപ്യന്‍, വടക്കേ അമേരിക്കന്‍ വിപുലീകരണത്തിലും ലോകോത്തര പ്രതിഭകളെ ആകര്‍ഷിക്കുന്നതിലും നിക്ഷേപം നടത്തുന്നത് തുടരും.
ഇടപാടിന്‍റെ ഭാഗമായി, ടിസിവിയിലെ ജനറല്‍ പാര്‍ട്ണര്‍ ഗോപിവാഡി ഫാര്‍ ഐയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ചേരും. കുശാല്‍ നഹത, ഗൗരവ് ശ്രീവാസ്തവ, ഗൗതം കുമാര്‍ എന്നിവര്‍ ചേര്‍ന്ന് 2013-ല്‍ സ്ഥാപിച്ച ഫാര്‍ ഐ, കോടിക്കണക്കിന് ഡോളര്‍ മൂല്യമുള്ള ഡെലിവറി മാനേജ്മെന്‍റ് വിപണിയിലെ സജീവ സാന്നിധ്യമാണ്. അഭിസംബോധന ചെയ്യുന്നു.
ലോജിസ്റ്റിക് മേഖലയിലെ വളര്‍ച്ചയും ഡിജിറ്റല്‍ പരിവര്‍ത്തനവും ഫാര്‍ ഐ പോലുള്ള സോഫ്റ്റ്വെയര്‍ പ്ലാറ്റ്ഫോമുകള്‍ക്ക് മികച്ച ഉപഭോക്തൃ അനുഭവം ലഭ്യമാക്കാനുള്ള അവസരമൊരുക്കിയിട്ടുണ്ടെന്ന് സിഇഒയും സഹസ്ഥാപകനുമായ നഹത പറഞ്ഞു.