Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആഗോള തലത്തിലെ റോഡപകടങ്ങളുടെ ഇരകളില്‍ 10% ഇന്ത്യയില്‍

1 min read

അപകട മരണങ്ങളുടെ എണ്ണം 25 ശതമാനം കുറയ്ക്കാന്‍ തമിഴ്നാടിനായി


വാഷിംഗ്ടണ്‍: ലോകത്തിലെ വാഹനങ്ങളുടെ ഒരു ശതമാനം മാത്രമുള്ള ഇന്ത്യയിലാണ് റോഡ് അപകടങ്ങളില്‍ ഇരകളാക്കപ്പെടുന്നവരുടെ 10 ശതമാനം വരുന്നതെന്ന്, റോഡ് സുരക്ഷയെക്കുറിച്ചുള്ള ലോകബാങ്ക് റിപ്പോര്‍ട്ട്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ അടുത്ത കാലത്തായി സുപ്രധാന നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് ദക്ഷിണേഷ്യയുടെ ലോകബാങ്ക് വൈസ് പ്രസിഡന്‍റ് ഹാര്‍ട്ട്വിഗ് ഷാഫര്‍ പറഞ്ഞു. ഇന്നലെ ന്യൂഡല്‍ഹിയിലാണ് റോഡ് സുരക്ഷയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

കോവിഡ് 19ല്‍ ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ മുഖ്യ ശ്രദ്ധ എങ്കിലും റോഡ് സുരക്ഷയും മഹാമാരിയും തമ്മില്‍ രസകരമായ ഒരു ബന്ധമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിര്‍ഭാഗ്യവശാല്‍, റോഡ് അപകടങ്ങള്‍ കുറയുന്നില്ല, ആശുപത്രികളിലെ ശേഷിയുടെ 10 ശതമാനം മിക്കപ്പോഴും അപകടങ്ങളില്‍ ഇരകളാകുന്നവര്‍ക്കായാണ് വിനിയോഗിക്കപ്പെടുന്നത്. റോഡ് അപകടങ്ങള്‍ യഥാര്‍ത്ഥത്തില്‍ ദരിദ്രരെയും ജനസംഖ്യയിലെ ഏറ്റവും ദുര്‍ബലമായ വിഭാഗങ്ങളെയും വലിയ അളവില്‍ ബാധിക്കുന്നുവെന്നും ഷാഫെര്‍ പറഞ്ഞു.

  കിറ്റ്സ് സംഘടിപ്പിക്കുന്ന സൗജന്യ പരിശീലന പരിപാടിയില്‍ 600 വനിതകള്‍ക്ക് പങ്കെടുക്കാം

റോഡ് സുരക്ഷയില്‍ ഇന്ത്യ ശ്രദ്ധ പതിപ്പിക്കുന്നുണ്ടെന്നത് നല്ലകാര്യമാണെന്നും അദ്ദേഹം വിലയിരുത്തി. റോഡപകടങ്ങളില്‍ ഉള്‍പ്പെടുന്നവരുടെ ഇന്‍ഷുറന്‍സ് പരിരക്ഷ വിപുലമാക്കി അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. അടിയന്തിര ചികിത്സ ഉറപ്പാക്കുന്നതിനും അപകടങ്ങളില്‍ രക്ഷയ്ക്കെത്തുന്നവര്‍ക്ക് നിയമപരമായ പ്രതിസന്ധികള്‍ ഒഴിവാക്കുന്നതിനുമുള്ള നടപടികള്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഇന്ത്യ മോട്ടോര്‍ വെഹിക്കിള്‍ നിയമത്തില്‍ ഭേദഗതി വരുത്തിയിരുന്നു. ഇത് ധനസഹായം, സംരക്ഷണം, നിര്‍വഹണം എന്നിവയില്‍ വളരെയധികം പുതുമകള്‍ കൊണ്ടുവന്നുവെന്ന് ഷാഫര്‍ ചൂണ്ടിക്കാട്ടി. അപകട മരണങ്ങളുടെ എണ്ണം 25 ശതമാനം കുറച്ച സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്നാടെന്നും ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

  ബീച്ചുകളുടെ ശുചിത്വത്തിനായി 'ബീറ്റ് പ്ലാസ്റ്റിക്' പദ്ധതിയുമായി കേരളം

‘ലോകബാങ്കിനെ സംബന്ധിച്ചിടത്തോളം, ഗതാഗത മേഖലയിലെ ഞങ്ങളുടെ ഇടപെടലിന്‍റെ ഒരു പ്രധാന ഭാഗമാണിത്. കോവിഡിന് ശേഷമുള്ള പുതിയ മൊബിലിറ്റിയില്‍ ഉയര്‍ന്നുവരുന്ന വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്,” അദ്ദേഹം പറഞ്ഞു. റോഡ് സുരക്ഷാ മാനദണ്ഡങ്ങളിലും അതിന്‍റെ സ്ഥാപനപരമായ കാര്യങ്ങളിലും ലോക ബാങ്ക് ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങളെ സഹായിക്കുന്നുണ്ടെന്നും ഷാഫര്‍ കൂട്ടിച്ചേര്‍ത്തു. സുരക്ഷിതമായ പശ്ചാത്തല സൗകര്യ വികസനം എന്നതാണ് ഈ പ്രധാന വെല്ലുവിളിയെ നേരിടാനുള്ള പ്രധാന വശങ്ങളിലൊന്ന് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Maintained By : Studio3